ഗുരുവായൂർ നഗരസഭാ പേരകം വാർഡ് 39 ൽ കോൺഗ്രസിലെ സാബു ചൊവല്ലൂർ മത്സരിക്കും
ഗുരുവായൂർ : ഗുരുവായൂർ നഗരസഭാ പേരകം വാർഡ് 39 ൽ യു ഡി എഫ് സ്ഥാനാർഥിയായി കോൺഗ്രസിലെ സാബു ചൊവല്ലൂർ മത്സരിക്കും . നേരത്തെ സിഎം പി അവകാശ വാദം ഉന്നയിച്ചതോടെ ഈ സീറ്റിൽ സ്ഥാനാർഥി നിർണയത്തിൽ തീരുമാനം മാറ്റി വെക്കുകയായിരുന്നു . കോൺഗ്രസിന് വേണ്ടി സാബു ചൊവ്വല്ലൂർ നാമനിർദേശ പത്രിക സമർപ്പിച്ച ശേഷം വീണ്ടും സമ്മർദ്ദ തന്ത്രവുമായി സി എം പി രംഗത്ത് എത്തിയതോടെയാണ് 39 ലെ പ്രഖ്യാപനം നീണ്ടുപോയത് . ഗുരുവായൂർ ക്ഷേത്രം വാർഡ് നൽകാമെന്ന് കോൺഗ്രസ് വാഗ്ദാനം ചെയ്‌തെങ്കിലും അത് വേണ്ടെന്ന് വെച്ച് പേരകം വാർഡിന് വേണ്ടി സി എം പി പിടി മുറുക്കുകയായിരുന്നു .സി എം പി ക്ക് വേണ്ടി ജെയ്‌സൺ ചെമ്മണ്ണൂർ ഇവിടെ നോമിനേഷൻ നൽകിയിട്ടുണ്ട് ഇനി ഒരു വാർഡിൽ കൂടി യു ഡി എഫ് സ്ഥാനാർത്ഥിയെ നിശ്ചയിക്കാനുണ്ട് വാർഡ് 42 ൽ കേരള കോൺഗ്രസ് ജോസഫ് വിഭാഗം സീറ്റിന് അവകാശ വാദം ഉന്നയിച്ചതോടെയാണ് തീരുമാനം ആകാത്തത് . കോൺഗ്രസും കേരള കോൺഗ്രസും ഇവിടെ നാമ നിർദേശ പത്രിക നൽകി കാത്തിരിക്കുകയാണ്