Header 1 vadesheri (working)

പേരകം സര്‍വ്വീസ് സഹകരണ ബാങ്കിന്റെ ശതാബ്ദി ആഘോഷങ്ങള്‍ മന്ത്രി വി.എന്‍. വാസവന്‍ ഉദ്ഘാടനം ചെയ്യും

Above Post Pazhidam (working)

ഗുരുവായൂര്‍: .പേരകം സര്‍വ്വീസ് സഹകരണ ബാങ്കിന്റെ ഒരുവര്‍ഷക്കാലം നീണ്ടു നില്‍ക്കുന്ന ശതാബ്ദി ആഘോഷങ്ങള്‍ ബുധനഴ്ച പകല്‍ നാലിന് സഹകരണ വകുപ്പ്മന്ത്രി വി.എന്‍. വാസവന്‍ ഉദ്ഘാടനം ചെയ്യുമെന്ന് ഭരണസമിതി ചെയര്‍മാന്‍ എം എസ് വാസു വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.. എന്‍ കെ അക്ബര്‍ എം.എല്‍.എ അധ്യക്ഷനാകും. തുടര്‍ന്ന് ഒരുവര്‍ഷക്കാലം ബാങ്കിന്റെ നേതൃത്വത്തില്‍ വിവിധ പദ്ധതികള്‍ നടപ്പാക്കും.

First Paragraph Rugmini Regency (working)

ക്ഷീരകര്‍ഷക പ്രത്സാഹനപദ്ധതി, ജൈവ പച്ചക്കറി കൃഷി പദ്ധതി, മഴവെള്ളകൊയ്ത് പദ്ധതി, ആടും, കൂടും പദ്ധതി, കോഴീം കൂടും പദ്ധതി, ഉത്പന്ന പ്രദര്‍ശനം, സെമിനാറുകള്‍, ഉന്നത വിദ്യഭ്യാസ സഹായപദ്ധതികള്‍, സഹകരണ ടൂറിസം പദ്ധതികള്‍, പുതിയ എക്‌സറ്റന്‍ഷന്‍ കൗണ്ടറുകള്‍, മെഡിക്കല്‍ ക്യാമ്പുകള്‍, മെഡിക്ലെയിം പദ്ധതി, ലാബ്,ആമ്പുലന്‍സ്, മൊബൈല്‍ ഫ്രീസര്‍ എന്നിവ ഏര്‍പ്പെടുത്തല്‍, വനിതാ ശാക്തീകരണത്തിനായി സ്വയം തൊഴില്‍ സംരഭങ്ങള്‍, വായ്പാ പദ്ധതികള്‍, സഹകാരി സംഗമം എന്നിവയും, സമാപനത്തോടനുബന്ധിച്ച് ശതാബ്ദികെട്ടിടം ഉദ്ഘാടനവും നടക്കും.

Second Paragraph  Amabdi Hadicrafts (working)

ടി എന്‍ പ്രതാപന്‍ എം പി, കേരളബാങ്ക് വൈസ് പ്രസിഡന്റ് എം.കെ. കണ്ണന്‍ എന്നിവര്‍ വിശിഷ്ടാ തിഥി കളാകും. വാര്‍ത്താ സമ്മേളനത്തില്‍ ഡയറക്ടര്‍മാരായ എം.വി. അബ്ദുള്‍ അസീസ്, പി.എ. ബാബുരാജ്, സെക്രട്ടറി സി.ജെ. ബാബു, അസിസ്റ്റന്റ് സെക്രട്ടറി കെ.ഒ. ഐശ്വര്യ എന്നിവരും പങ്കെടുത്തു.