Header 1 vadesheri (working)

ഗുരുവായൂർ ഏകാദശി , പെൻഷൻകാരുടെ വിളംബര ഘോഷയാത്ര 24 ന് വൈകീട്ട്

Above Post Pazhidam (working)

ഗുരുവായൂർ : ഗുരുവായൂർ ഏകാദശിയോടനുബന്ധിച്ചു 25 മുതൽ തുടങ്ങുന്ന ചുറ്റു വിളക്ക് ആഘോഷങ്ങൾക്ക് മുന്നോടിയായി ദേവസ്വം പെൻഷനേഴ്‌സ് അസോസിയേഷൻ 24 ന് വൈകീട്ട് വിളംബര ഘോഷയാത്ര നടത്തും .വൈകിട്ട് 4 നു കിഴക്കെ നടയിൽ നിന്നും ആരംഭിക്കുന്ന നാമജപ ഘോഷയാത്ര ക്ഷേത്രം പ്രദിക്ഷണം നടത്തി കിഴക്കേ നടയിൽ സമാപിക്കും ഘോഷയാത്രക്ക് ഗുരുവായൂർ മുരളിയുടെ നാദസ്വരം അകമ്പടിയാകും

First Paragraph Rugmini Regency (working)

തുടർന്ന് കാര്യാലയ ഗണപതിക്ക് വിശേഷാൽ പൂജ നടത്തും, തെച്ചിയിൽ ഷണ്മുഖന്റെ വിശേഷാൽ കേളിയും ഉണ്ടാകും . അസോസിയേഷൻ ഭാരവാഹികളായ ബി ഹരികൃഷ്ണ മേനോൻ ,സി വി വിജയൻ , മാധവൻ പൈക്കാട്ട് , ആർ
രാജഗോപാൽ തുടങ്ങിയവർ നേതൃത്വം നൽകും

Second Paragraph  Amabdi Hadicrafts (working)