പീരുമേടിൽ റിമാൻഡ് പ്രതിയുടെ മരണം , പോലീസുകാർക്ക് കൂട്ടസ്ഥലമാറ്റം .

ഇടുക്കി: പീരുമേട് സബ്ജയിലില്‍ റിമാന്‍ഡ് പ്രതി മരിച്ച സംഭവത്തില്‍ എട്ട് പോലീസുകാരെ സ്ഥലം മാറ്റി. നെടുങ്കണ്ടം സിഐ അടക്കമുള്ള പോലീസുദ്യോഗസ്ഥരെയാണ് സ്ഥലം മാറ്റിയത്. അന്വേഷണ വിധേയമായാണ് നെടുങ്കണ്ടം പോലീസ് സ്‌റ്റേഷനിലെ പോലീസുകാരെ ജില്ലാ പോലീസ് മേധാവി സ്ഥലം മാറ്റിയത്. സാമ്പത്തിക തട്ടിപ്പ് കേസില്‍ റിമാന്‍ഡ് ചെയ്ത രാജ്കുമാര്‍  ജൂണ്‍ 21 നാണ് മരിച്ചത്. നെടുങ്കണ്ടം തൂക്കുപാലത്ത് നടത്തിയിരുന്ന സ്വകാര്യപണമിടപാട് സ്ഥാപനത്തിന്റെ മറവില്‍ ലക്ഷങ്ങളുടെ തട്ടിപ്പ് നടത്തിയ കേസില്‍ ഒന്നാം പ്രതിയാണ് രാജ്കുമാര്‍.

new consultancy

ജൂണ്‍ 15 നാണ് രാജ് കുമാറിനെ കസ്റ്റഡിയില്‍ എടുത്തു എന്നാണ് പോലീസിന്റെ റിമാന്‍ഡ് റിപ്പോര്‍ട്ട്. എന്നാല്‍ ഇയാളെ മറ്റ് രണ്ട് പ്രതികള്‍ക്കൊപ്പം ജൂണ്‍ 12 ന് കസ്റ്റഡിയിലെടുത്തിരുന്നു എന്ന് നാട്ടുകാരും ബന്ധുക്കളും ആരോപിച്ചിരുന്നു. രാജ് കുമാറിന്റെ മരണം കസ്റ്റഡി മരണമാണെന്ന് ആരോപണം ഉയരുന്നതിനിടെയാണ് പോലീസുകാരുടെ സ്ഥലം മാറ്റം. കോട്ടയം മെഡിക്കല്‍ കോളേജില്‍ നടത്തിയ രാജ്കുമാറിന്റെ പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടില്‍ രണ്ട് കാല്‍മുട്ടുകള്‍ക്ക് താഴെ മുറിവുകള്‍ കണ്ടെത്തിയിരുന്നു. രാജ്കുമാറിന്റെ മരണകാരണം ന്യൂമോണിയ ബാധയാണെന്നാണ് പോസ്റ്റ്‌മോര്‍ട്ടത്തിന്റെ പ്രാഥമിക വിവരം. പോലീസ് മര്‍ദനമാണ് മരണകാരണമെന്ന് ബന്ധുക്കള്‍ ആരോപിക്കുന്നു

buy and sell new