Above Pot

ദേശീയ രാഷ്ട്രീയം വിട്ട് പിസി ചാക്കോ ചാലക്കുടിയിലേക്ക്

തൃശൂർ : പുതുമുഖങ്ങൾക്കും യുവാക്കൾക്കും തിരഞ്ഞെടുപ്പിൽ അർഹമായ പ്രാതിനിധ്യം നൽകുമെന്ന് എ ഐ സി സി പ്രഖ്യാപിച്ചതോടെ മത്സരിക്കാൻ സീറ്റിനായി നേതാക്കളുടെ തള്ളിച്ചയാണ് കോൺഗ്രസിൽ .അതേസമയം ദേശീയ രാഷ്ട്രീയത്തിൽ നിന്ന് പിൻവാങ്ങി ചാലക്കുടി സീറ്റിൽ മത്സരിക്കാൻ പി സി ചാക്കോ ശ്രമം ആരംഭിച്ചപ്പോൾ ഈ സീറ്റിൽ കണ്ണു വെച്ചിരുന്ന പ്രാദേശിക നേതാക്കൾ വിഷമ സന്ധിയിലായി . ഡി സി സി പ്രസിഡന്റ് എം പി വിന്സെന്റ് ചാലക്കുടിയിൽ മത്സരിക്കാൻ താല്പര്യം പ്രകടിപ്പിച്ചിട്ടുണ്ട് .

First Paragraph  728-90

ചാലക്കുടിക്ക് പുറമെ ഐ ഗ്രൂപ്പ് മത്സരിച്ചു വരുന്ന സീറ്റുകളായ ഒല്ലൂരിൽ ജോസ് വള്ളൂരിന്റെയും ,അഡ്വ : ഷാജി കോടങ്കണ്ടത്തിന്റെയും പേരുകൾ ആണ് ഉയരുന്നത് ,തൃശ്ശൂരിൽ പത്മജ വേണുഗോപാൽ തന്നെ വീണ്ടും മത്സരിച്ചേക്കും എന്നാൽ ഇവിടെ ടി വി ചന്ദ്രമോഹനും രംഗത്ത് ഉണ്ട് .സംവരണ മണ്ഡലമായ ചേലക്കരയിൽ സി സി ശ്രീകുമാറും കെ ബി ശശികുമാറും ആണ് പരിഗണയിൽ . എ ഗ്രൂപ്പ് മത്സരിക്കുന്ന സീറ്റുകളായ മണലൂരിൽ സി ഐ സെബാസ്ററ്യനും മുൻ എം എൽ എ പി മാധവനും, നാട്ടികയിൽ എൻ കെ സുധീറും, സുനിൽ ലാലൂരും, കൊടുങ്ങല്ലൂരിൽ പി ജെ സനീഷ് കുമാറും, സി ഐ സെബാസ്‌റ്റിനും ആണ് രംഗത്ത് ഉള്ളത് . കഴിഞ്ഞ തിരഞ്ഞെടുപ്പിൽ കോൺഗ്‌സിന്റെ മാനം കാത്ത വടക്കാഞ്ചേരിയിൽ അനിൽ അക്കര തന്നെ തുടരും .

Second Paragraph (saravana bhavan

ഇരു ഗ്രൂപ്പുകൾക്കും ഒരു പോലെ അവകാശപ്പെടാവുന്ന കുന്നംകുളത്ത് രാജേന്ദ്രൻ അരങ്ങത്തും , ജയശങ്കറും , പുതുക്കാട് പി ജെ സനീഷ് കുമാറും ,സുനിൽ അന്തിക്കാടും , കയ്പമംഗലത്ത് എം എസ് അനിൽ കുമാറും ടി എം നാസറും രംഗത്ത് സജീവമായുണ്ട് . ഘടക കക്ഷികൾ മത്സരിക്കുന്ന ഇരിങ്ങാലക്കുടയിലും ഗുരുവായൂരും യഥാക്രമം കേരള കോൺഗ്രസും , മുസ്ലിം ലീഗും തന്നെ മത്സരിക്കും . ഗുരുവായൂർ സീറ്റ് വെച്ച് മാറാൻ കോൺഗ്രസ് ആഗ്രഹം പ്രകടിപ്പിച്ചെങ്കിലും സീറ്റ് വിട്ടു കൊടുക്കാൻ ലീഗ് തയ്യാറല്ല . രണ്ടു തവണ പുറത്ത് നിന്നുള്ള സ്ഥാനാർത്ഥിയെ പരീക്ഷിച്ച ലീഗ് ഇത്തവണ സി എച്ച് റഷീദിനെ തന്നെയാണ് സ്ഥാനാർഥിയായി പരിഗണിക്കുന്നത് .