Header 1 vadesheri (working)

റോഡുകളുടെ ശോചനീയാവസ്ഥ, റോഡ് ഉപരോധിച്ചു

Above Post Pazhidam (working)

പാവറട്ടി :പാവറട്ടി പഞ്ചായത്തിലെ റോഡുകളുടെ ശോച നീയാവസ്ഥ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് റോഡ് സേഫ്റ്റി ആക്ഷൻ കമ്മറ്റിയുടെ നേതൃത്വത്തിൽ  പാവറട്ടി യിലെ പ്രധാന പെട്ട റോഡ് ആയ സെന്റ് ജോസഫ് റോഡ് ഉപരോധിച്ചു.

First Paragraph Rugmini Regency (working)

പാവറ ട്ടിയിൽ ഗതാഗത കുരുക്ക് ഉണ്ടായാൽ വൺവെ സംവിധാന ത്തോട് കൂടി വണ്ടികൾ തിരിച്ചു വിടുന്ന റോഡുകൂടിയാണ് ഇത്. സി.കെ. സി ഇഗ്ളീഷ് മീഡിയം സ്കൂൾ, സെൻ്റ് ജോസഫ് സ്കൂൾ, സി.കെ സി സ്കൂളി ലേക്കും നൂറു കണക്കിന് വിദ്യാർത്ഥികൾ പോകുന്ന റോഡും കൂടിയാണിത്. തീർത്ഥ കേന്ദ്രത്തിലേക്ക് നൂറു കണക്കിന് തീർത്ഥാടകർ ദിനം പ്രതി യാത്ര ചെയ്യുന്ന ഈ റോഡ് നിരന്തരം അപകടം പതിവാണ്.. ഇതിന് ശാശ്വത പരിഹാരം കാണണമെന്ന് ആക്ഷൻ കമ്മറ്റി ആവശ്യപ്പെട്ടു…

. ഉപരോധ സമരം ആക്ഷൻ കമ്മറ്റി ചെയർമാൻ എൻ.ജെ ലിയോ ഉത്ഘാടനം ചെയ്തു. ആക്ഷൻ കമ്മറ്റി കൺവീനർ എ.കെ ഷിഹാബ് അധ്യക്ഷത വഹിച്ചു… പാവറട്ടി പഞ്ചായത്ത് പ്രതിപക്ഷ നേതാവ് ജെറോം ബാബു മുഖ്യ പ്രഭാഷണം നടത്തി. സി.കെ തോബിയാസ്, ഭാസ്കരൻ മന്നത്ത്, ഒ.ജെ സെബാസ്റ്റിൻ, അഹമ്മദ്‌ മരു തയൂർ, എന്നിവർ സംസാരിച്ചു…. അബു പന്തായിൽ, ആൽബർട്ട് തരകൻ, പി.വി.കുട്ടപ്പൻ, മോഹനൻ വെന്മേനാട്, എജെ ജയിക്കബ്. വർഗീസ് പാവറട്ടി, സൈമൻ ചാക്കോ, ടിജെ സോജൻ, സി കെ സുബ്രഹ്മണ്യൻ, റാഫി നീലൻ കാവിൽ എന്നിവർ സമരത്തിന് നേതൃത്വം നൽകി…

Second Paragraph  Amabdi Hadicrafts (working)