Header 1 vadesheri (working)

ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുൻപായി യുദ്ധമുണ്ടാകുമെന്ന് ബിജെപി നേതാക്കള്‍ രണ്ട് വർഷം മുൻപേ പറഞ്ഞിരുന്നു : പവന്‍ കല്യാണ്‍

Above Post Pazhidam (working)

വിശാഖപട്ടണം: ബിജെപിയെ വെട്ടിലാക്കുന്ന പുതിയ വെളിപ്പെടുത്തലുമായി മുന്‍ സഖ്യകക്ഷി നേതാവ് പവന്‍ കല്യാണ്‍. ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുമ്ബായി യുദ്ധമുണ്ടാകുമെന്ന് ബിജെപി നേതാക്കള്‍ തന്നോട് പറഞ്ഞിരുന്നുവെന്നാണ് നടനും രാഷ്ട്രീയ നേതാവുമായ പവന്‍ കല്യാണ്‍ പറഞ്ഞത്. കഡപ്പയില്‍ ജനസേന പാര്‍ട്ടിയുടെ തിരഞ്ഞെടുപ്പ് പ്രചാരണ യോഗത്തില്‍ സംസാരിക്കുകയായിരുന്നു പവന്‍ കല്യാണ്‍.

First Paragraph Rugmini Regency (working)

പുല്‍വാമ ആക്രമണം സംബന്ധിച്ച്‌ പല കോണുകളില്‍ നിന്നും നേരത്തെ സംശയങ്ങള്‍ ഉയര്‍ന്നിരുന്നു. 2700ലധികം സൈനികരെ പ്രതിസന്ധി സാഹചര്യങ്ങള്‍ അവഗണിച്ച്‌ റോഡ് മാര്‍ഗം കൊണ്ടുപോയതും ആക്രമണസാധ്യത സംബന്ധിച്ച്‌ രഹസ്യവിവരം ലഭിച്ചിട്ടും മതിയായ സുരക്ഷ ഒരുക്കാതിരുന്നതും സൈനികര്‍ക്ക് വിമാനം അനുവദിക്കാതിരുന്നതുമാണ് പ്രതിപക്ഷ നേതാക്കള്‍ ചോദ്യം ചെയ്തിരുന്നത്. പവന്‍ കല്യാണിന്റെ പ്രതികരണം ഈ സാഹചര്യത്തിലാണ് ദേശീയ മാധ്യങ്ങള്‍ പ്രാധാന്യത്തോടെ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്

ലോക്‌സഭാ തിരഞ്ഞെടുപ്പിന് തൊട്ടുമുമ്ബ് യുദ്ധമുണ്ടാകുമെന്ന് ബിജെപി തന്നെ അറിയിച്ചിരുന്നുവെന്ന് പവന്‍ കല്യാണ്‍ പറയുന്നു. രണ്ടു വര്‍ഷം മുമ്ബാണ് ഇക്കാര്യം ബിജെപി നേതാക്കള്‍ തന്നോട് പറഞ്ഞത്. ഇപ്പോള്‍ രാജ്യം ഏത് സാഹചര്യത്തിലാണ് നിലനില്‍ക്കുന്നതെന്ന് എല്ലാവര്‍ക്കും അറിയാമല്ലോ എന്നും പവന്‍ കല്യാണ്‍ പറഞ്ഞു.

Second Paragraph  Amabdi Hadicrafts (working)

കഡപ്പ ജില്ലയില്‍ ജനസേന പാര്‍ട്ടിയുടെ തിരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കുകയായിരുന്നു പവന്‍ കല്യാണ്‍. ആന്ധ്രയില്‍ മുമ്ബ് ബിജെപിയുടെ സഖ്യകക്ഷിയായിരുന്നു ജനസേന പാര്‍ട്ടി. ഇന്ത്യയും പാകിസ്താനും തമ്മില്‍ അതിര്‍ത്തിയില്‍ യുദ്ധസമാന സാഹചര്യം നിലനില്‍ക്കവെയാണ് പവന്‍ കല്യാണിന്റെ വാക്കുകള്‍.

സിആര്‍പിഎഫ് സൈനികര്‍ക്ക് നേരെ ഭീകരാക്രമണമുണ്ടായതാണ് നിലവില്‍ ഇന്ത്യ-പാക് പോര് രൂക്ഷമാക്കിയത്. ഇരുരാജ്യങ്ങളും അതിര്‍ത്തി കടന്ന് ആക്രമണം നടത്തി. ഒരു പ്രശ്‌നത്തിനും യുദ്ധം പരിഹാരമല്ല. ഇരുരാജ്യങ്ങള്‍ക്കും വന്‍ നഷ്ടമുണ്ടാക്കുന്നതാണ് യുദ്ധമെന്നും പവന്‍ കല്യാണ്‍ ഓര്‍മിപ്പിച്ചു.

തങ്ങള്‍ മാത്രമാണ് രാജ്യസ്‌നേഹികള്‍ എന്ന മട്ടിലാണ് ബിജെപിയുടെ പെരുമാറ്റം. രാജ്യസ്‌നേഹമെന്നത് ബിജെപിയുടെ മാത്രം കുത്തകയല്ല. ബിജെപിയെക്കാള്‍ പത്തിരട്ടി രാജ്യസ്‌നേഹമുള്ളവരാണ് ഞങ്ങള്‍ എന്നും പവന്‍ കല്യാണ്‍ പറഞ്ഞു.

തെലുങ്ക് സൂപ്പര്‍ സ്റ്റാന്‍ ചിരഞ്ജീവിയുടെ സഹോദരനാണ് പവന്‍ കല്യാണ്‍. മുസ്ലിംകള്‍ അവരുടെ രാജ്യസ്‌നേഹം തെളിയിക്കേണ്ട ആവശ്യമില്ല. സമൂഹത്തില്‍ ഐക്യം തകര്‍ക്കുന്ന എല്ലാ ശ്രമങ്ങളും ഇല്ലാതാക്കണമെന്നും പവന്‍ കല്യാണ്‍ ജനസേന പാര്‍ട്ടി പ്രവര്‍ത്തകരോട് ഓര്‍മിപ്പിച്ചു.
മുസ്ലിംകള്‍ക്ക് ഇന്ത്യയില്‍ തുല്യാവകാശമുണ്ട്. പാകിസ്താനിലെ ഹിന്ദുക്കളുടെ അവസ്ഥ എന്താണെന്ന് തനിക്കറിയില്ല. എന്നാല്‍ ഇന്ത്യ മുസ്ലിംകളെ ഹൃദയത്തോട് ചേര്‍ത്തുനിര്‍ത്തുകയാണ്. അസ്ഹറുദ്ദീന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ക്യാപ്റ്റനായ നാടാണിത്. അബ്ദുല്‍ കലാം രാഷ്ട്രപതിയായ രാജ്യമാണിതെന്നും പവന്‍ കല്യാണ്‍ പറഞ്ഞു.