Header 1 = sarovaram
Above Pot

ഗുരുവായൂരിൽ പട്ടികജാതി വിദ്യാര്‍ത്ഥികള്‍ക്ക് ലാപ്പ്ടോപ്പ് വിതരണം ചെയ്തു

ഗുരുവായൂര്‍ : നഗരസഭയിലെ പട്ടികജാതിയില്‍പ്പെട്ട വിദ്യാര്‍ത്ഥികള്‍ക്കുള്ള ലാപ്പ്ടോപ്പ് വിതരണോദ്ഘാടനം ചെയര്‍മാന്‍ എം കൃഷ്ണദാസ് നിര്‍വ്വഹിച്ചു കെ ദാമോദരന്‍ ഹാളില്‍ വെച്ച് വെച്ച് നടന്ന ചടങ്ങിൽ നഗരസഭ വികസനകാര്യ സ്ഥിരം സമിതി അദ്ധ്യക്ഷന്‍ എ എം ഷെഫീര്‍ അദ്ധ്യക്ഷത വഹിച്ചു. നഗരസഭ സ്ഥിരം സമിതി അദ്ധ്യക്ഷരായ ഷൈലജ സുധന്‍, എ എസ് മനോജ്, എ സായിനാഥന്‍, കൗണ്‍സിലര്‍മാരായ കെ പി ഉദയന്‍, അജിത ദിനേശന്‍ പട്ടികജാതി വികസന ഓഫീസര്‍ രാധാമണി എം എന്‍ എന്നിവര്‍ സംസാരിച്ചു. ജനകീയാസൂത്രണം 2021- 22 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി 21,50,000/- രൂപ ചിലവഴിച്ച് 49 വിദ്യാര്‍ത്ഥികള്‍ക്കാണ് ലാപ്ടോപ്പ് വിതരണം ചെയ്തത്

Vadasheri Footer