പത്ത് കോടി രൂപയുടെ ആംബർഗ്രിസുമായി മൂന്ന് പേർ കാഞ്ഞങ്ങാട് പിടിയിൽ.
കാഞ്ഞങ്ങാട്: പത്ത് കോടി രൂപയുടെ തിമിംഗല ഛർദിലുമായി (ആംബർഗ്രിസ്) മൂന്നുപേരെ കാഞ്ഞങ്ങാട് പൊലീസ് പിടികൂടി. കൊവ്വൽപള്ളി കടവത്ത് വീട്ടിൽ കെ.വി. നിഷാന്ത് (41), മുറിയനാവി മാടമ്പില്ലത്ത് സിദ്ദീഖ് (31), കള്ളാർ കൊട്ടോടി നമ്പ്യാർ മാവിൽ പി. ദിവാകരൻ (45) എന്നിവരാണ് പിടിയിലായത്.
ജില്ല പൊലീസ് മേധാവി ഡോ. വൈഭവ് സക്സേനയുടെ നേതൃത്വത്തിൽ നടക്കുന്ന ഓപറേഷൻ ക്ലീൻ കാസർകോടിന്റെ ഭാഗമായി ഡി.സി.ആർ.ബി ഡിവൈ.എസ്.പി അബ്ദുറഹീം, കാഞ്ഞങ്ങാട് ഡിവൈ.എസ്.പി പി. ബാലകൃഷ്ണൻ നായർ, ഹോസ്ദുർഗ് ഇൻസ്‌പെക്ടർ കെ.പി. ഷൈൻ എന്നിവരുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് കോട്ടച്ചേരി ഗ്രീൻലാൻഡ് ടൂറിസ്റ്റ് ഹോമിൽനിന്ന് ഇവരെ പിടികൂടിയത്
അന്താരാഷ്ട്ര സുഗന്ധലേപന വിപണിയിൽ വലിയ വിലയുള്ള ആംബർ ഗ്രീസ് . കേരളത്തിൽ ആദ്യമായി ആംബർ ഗ്രിസുമായി സംഘം പിടിയിലായത് കഴിഞ്ഞ വർഷം ജൂലൈയിൽ ചാവക്കാട് ചേറ്റുവയിൽ ആണ് അന്ന് 30 കോടിയുടെ ആംബർ ഗ്രിസ് ആണ് വിജിലൻസ് പിടികൂടിയത്