പത്ത് കോടി തിരികെ ദേവസ്വത്തിലേക്ക് ലഭിക്കുവാൻ നടപടി വേണം – ക്ഷേത്ര രക്ഷാ സമിതി.
ഗുരുവായൂർ : സർക്കാരിന് നൽകിയ 10 കോടി രൂപ ദേവസ്വത്തിലേക്ക് തിരികെ ലഭിക്കുവാൻ നടപടി എടുത്ത് അഡ്വ.കെ.ബി. മോഹൻദാസ് അദ്ധ്യക്ഷനായിരുന്ന ഭരണ ചെയ്ത തെറ്റ് തിരുത്തണമെന്ന് ക്ഷേത്രരക്ഷാസമിതി ഗുരുവായൂർ ദേവസ്വം ചെയർമാൻ ഡോ. വി കെ വിജയനോട് ആവശ്യപ്പെട്ടു .ഗുരുവായൂർ ദേവസ്വം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 10 കോടി നൽകിയത് നിയമവിരുദ്ധമാണെന്ന് ഹൈക്കോടതി വിധിച്ചതിനെതിരെ ദേവസ്വം സുപ്രീം കോടതിയിൽ ഫയലാക്കിയ അപ്പീൽ നിയമവിരുദ്ധമാണെന്നും ക്ഷേത്രത്തിന് കൂടുതൽ നഷ്ടമാണ് ഉണ്ടാക്കുന്നത് എന്നും രക്ഷാ സമിതി ആരോപിച്ചു.
ഗുരുവായൂർ ദേവസ്വത്തിന് നഷ്ടമുണ്ടാക്കുന്ന രീതിയിൽ ബോർഡ് അംഗങ്ങൾ പ്രവർത്തിക്കുന്നത് ഗുരുവായൂർ ദേവസ്വം ആക്ടിന് വിരുദ്ധമാണെന്നും രക്ഷാ സമിതി നൽകിയ നിവേദനത്തിൽ വ്യക്തമാക്കി.ക്ഷേത്ര രക്ഷാ സമിതി പ്രസിഡൻ്റ് അഡ്വ എം വി വിനോദ്, സെക്രട്ടറി എം ബിജേഷ്,ജിഷ്ണു എന്നിവരാണ് ഗുരുവായൂർ ദേവസ്വം ചെയർമാനുമായി കൂടിക്കാഴ്ച നടത്തിയത്