Header 1 vadesheri (working)

ശബരിമലയിൽ പ്രവേശനം ആവശ്യപ്പെട്ട യുവതികളുടെ സുഹൃത്തിന്റെ വീട്ടിലേക്ക് നാമജപ സമരവുമായി പരിവാർ സംഘടനകൾ

Above Post Pazhidam (working)

ഗുരുവായൂർ : ശബരിമലയിൽ ദർശനം നടത്താൻ സംരക്ഷണം നൽകണമെന്ന് ആവശ്യപ്പെട്ട് എറണാകുളത്ത് പത്രസമ്മേളനം നടത്തിയ യുവതികളുടെ പുരുഷ സുഹൃത്തുക്കൾക്ക് നേരെ സംഘപരിവാർ ഭീഷണി . ഒരാൾ ജോലിചെയ്യുന്ന സ്ഥാപനത്തിലേക്കും മറ്റേയാളുടെ വീട്ടിലേക്കുമാണ് പുതിയ സമര മാർഗമായ നാപജപവുമായി പരിവാർ സംഘടനകൾ എത്തിയത് . നിലംബൂർ വഴിക്കടവ് കാരക്കോട് പടിഞ്ഞാറെ തടത്തിൽ രാജേന്ദ്രൻ മകൻ സംഗീത് ജോലി ചെയ്യുന്ന പുന്നത്തൂർ റോഡിലെ ബ്യുട്ടി പാർലറിന് മുന്നിലും ,സുഹൃത്തും വീഡിയോ എഡിറ്ററായ കാവീട് കൊളാടി പറമ്പ് തോട്ടുപുറത്ത് ശ്രീനിവാസൻ മകൻ നിധിന്റെ വീട്ടിലേക്കുമാണ് പരിവാർ സംഘം പുതിയ സമര മാർഗവുമായി എത്തിയത്

First Paragraph Rugmini Regency (working)

ഹൃദയയത്തിന് വലിയ ശസ്ത്രക്രിയ നടത്തി വിശ്രമിത്തിലാണ് ശ്രീനിവാസൻ ഇതിനിടെയാണ് രാത്രി സമരവുമായി പരിവാർ പ്രവർത്തകർ ശ്രീനിവാസന്റെ വീടിനു മുന്നിലേക്കെത്തിയത് .സമര മാർഗം കണ്ടു ഭയന്ന ശ്രീനിവാസന് എന്തെങ്കിലും അപകടം സംഭവിക്കുമോ എന്ന ആകുലതയിലാണ് വീട്ടുകാർ . മഹിളാ മോർച്ച സംസ്ഥാന നേതാവ് അഡ്വ നിവേദിത സമരം ഉൽഘാടനം ചെയ്തു .ബി ജെ പി നിയോജകമണ്ഡലം പ്രസിഡന്റ് കെ കെ അനീഷ് സമരത്തെ അഭിവാദ്യം ചെയ്തു .കെ സി വേണുഗോപാൽ ,കെ ആർ ചന്ദ്രൻ ,ബാലൻ തിരുവെങ്കിടം, കെ കെ ബാലൻ ,പ്രതീഷ് പുഷ്പ പ്രസാദ് എം മുരളി എന്നിവർ പ്രകടനത്തിന് നേതൃത്വം നൽകി ഗുരുവായൂർ സി ഐ ഇ ബാലകൃഷ്ണന്റെ നേതൃത്വത്തിൽ വൻ പോലീസ് സംഘം സ്ഥലത്ത് ക്യാമ്പ് ചെയ്തിരുന്നു .

ശബരിമല ദർശനത്തിനു താൽപര്യമുണ്ടെന്ന് കാട്ടി മൂന്ന് യുവതികൾ കൊച്ചിയില്‍ ഇന്ന് ഉച്ചക്ക് വാർത്ത സമ്മേളനം നടത്തിയിരുന്നു . സർക്കാരിന്‍റെ ഭാഗത്ത് നിന്ന് സംരക്ഷണം ഉണ്ടെങ്കിൽ വൃത മെടുത്തിരിക്കുന്ന ഞങ്ങൾ മല കയറുമെന്ന് യുവതികൾ പറഞ്ഞു. രക്തം ചീന്തി ശബരിമലയിലേക്ക് പോകാന്‍ താല്‍പര്യമില്ലെന്നും എന്നാല്‍ ദര്‍ശനം നടത്തും വരെ വ്രതം തുടരുമെന്നും യുവതികൾ അറിയിച്ചു.

Second Paragraph  Amabdi Hadicrafts (working)

കൊല്ലം സ്വദേശി ധന്യ, കണ്ണൂർ സ്വദേശിനകളായ സനില, രേഷ്‌മ നിശാന്ത് തുടങ്ങിയവരാണ് ശബരിമലക്ക് പോകുന്നതിനായി കൊച്ചിയിലെത്തി വാർത്ത സമ്മേളനം വിളിച്ചത് . പ്രക്ഷോഭകാരികളോട് ഏറ്റുമുട്ടി തങ്ങൾ മലയ്ക്ക് പോകാനില്ലെന്നും തങ്ങളുടെ അവസ്ഥ ആളുകൾ മനസിലാക്കണമെന്നും അതിനാലാണ് വാർത്താസമ്മേളനത്തിൽ കാര്യങ്ങൾ വ്യക്തമാക്കിയതെന്നും യുവതികൾ പറഞ്ഞു. ഇവരെ സഹായിച്ചത് ,സ്ത്രീ പ്രവേശനം നടത്തുന്നത് പോലെ മഹാ അപരാധമാണ് നിഥിനും സംഗീതും ചെയ്തത് എന്നാണ് സംഘ പരിവാറിന്റെ നിലപാട് .