സ്ത്രീപ്രവേശനം , യുവതികൾക്കൊപ്പം വാർത്ത സമ്മേളനത്തിൽ പങ്കെടുത്ത യുവാവിനെ ആക്രമിച്ചു

നിലമ്പൂർ : ശബരിമലയിലെ യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട് കൊച്ചിയില്‍ വാര്‍ത്താസമ്മേളനം നടത്തിയ യുവതികള്‍ക്കൊപ്പമുണ്ടായിരുന്ന യുവാവിന് നേരെ ആക്രമണം. നിലമ്പൂർ കാരക്കോട് സ്വദേശി സംഗീതിന് നേരെയാണ് ആക്രമണമുണ്ടായത്. പരിക്കേറ്റ സംഗീതിനെ നിലമ്പൂർ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Vadasheri

കാരക്കോട് ഉത്സവത്തിനിടെയായിരുന്നു ആക്രമണമുണ്ടായത്. ബി ജെ പി ആർ എസ് എസ് പ്രവർത്തകരാണ് മർദിച്ചതെന്ന് സംഗീത് ആരോപിച്ചു

വാര്‍ത്താസമ്മേളനം നടത്തി മണിക്കൂറുകൾ കഴിയുമ്പോഴേക്കും സംഗീത് ജോലിചെയ്യുന്ന
ഗുരുവായൂരിലെ സ്ഥാപനത്തിലേക്ക് നാമജപപ്രതിഷേധം നടന്നിരുന്നു.

Star

കണ്ണൂര്‍ സ്വദേശി രേഷ്മാ നിശാന്ത് അടക്കമുള്ള മൂന്നു യുവതികളാണ് കൊച്ചിയില്‍ വാര്‍ത്താസമ്മേളനം നടത്തിയത്. ശബരിമലയില്‍ പോകുമെന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്ന ഇവര്‍ പിന്നീട് ഇതില്‍നിന്ന് പിന്മാറിയിരുന്നു. ഇവര്‍ക്കൊപ്പം സംഗീത് പത്രസമ്മേളനത്തില്‍ പങ്കെടുത്തിരുന്നു.