Madhavam header
Above Pot

ജില്ലയിലെ ഉപതിരെഞ്ഞെടുപ്പിൽ മികച്ച പോളിംഗ് ; വോട്ടെണ്ണൽ രാവിലെ പത്ത് മുതൽ.

തൃശ്ശൂർ : ജില്ലയിലെ തദ്ദേശ സ്വയഭരണ സ്ഥാപനങ്ങളിലേക്കുള്ള ഉപതെരഞ്ഞെടുപ്പ് പൂർത്തിയായി. എല്ലായിടങ്ങളിലും മികച്ച പോളിംഗ് ആണ് നടന്നത്.ഇരിങ്ങാലക്കുട നഗരസഭയിലെ രണ്ടാം വാർഡ് ബംഗ്ലാവിൽ 73.98 % പോളിംഗ് രേഖപ്പെടുത്തി.കടവല്ലൂർ ഗ്രാമപഞ്ചായത്തിലെ അഞ്ചാം വാർഡ് കോടത്തുകുണ്ടിൽ 83.34% ആണ് പോളിംഗ് .ചേലക്കര ഗ്രാമപഞ്ചായത്ത് രണ്ടാം വാർഡ് വെങ്ങാനെല്ലൂർ നോർത്തിൽ 79.89% ആണ് പോളിംഗ് രേഖപ്പെടുത്തിയത്.വള്ളത്തോൾ നഗർ ഗ്രാമപഞ്ചായത്ത് പതിനാലാം വാർഡ് യതീംഖാനയിൽ 85.64% പോളിംഗ് രേഖപ്പെടുത്തി.പറപ്പൂക്കര ഗ്രാമപഞ്ചായത്ത് രണ്ടാം വാർഡ് പറപ്പൂക്കര പള്ളം 85.64% പോളിംഗ് രേഖപ്പെടുത്തി. നവംബർ 30 രാവിലെ പത്തിന് അതാത് കേന്ദ്രങ്ങളിൽ വോട്ടെണ്ണൽ തുടങ്ങും,

Vadasheri Footer