Header 1

ബി ജെ പി യുടെ സമരമാറ്റം ,മുഖ്യമന്ത്രിയുമായി ഒത്തുതീർപ്പ് പ്രകാരം : മുല്ലപ്പള്ളി രാമചന്ദ്രൻ

തിരുവനന്തപുരം: ബി.ജെ.പി സമരം സെക്രട്ടറിയേറ്റിന് മുന്നിലേക്ക് മാറ്റിയത് മുഖ്യമന്ത്രിയും ബി.ജെ.പിയും തമ്മിലുണ്ടാക്കിയ ഒത്തുതീര്‍പ്പ് പ്രകാരമെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. ഇവര്‍ തമ്മിലുണ്ടാക്കിയ രഹസ്യധാരണയുടെ ഒടുവിലത്തെ ഉദാഹരണമാണ് ഇതെന്നും മുല്ലപ്പള്ളി ആരോപിച്ചു. ശബരിമലയില്‍ ഇരുകൂട്ടരുടേയും കൈപൊള്ളിയിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു . സര്‍ക്കാര്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചതും ബി.ജെപി ആചാരാനുഷ്ഠാനങ്ങള്‍ ലംഘിച്ചു കൊണ്ട് അവിടെ അക്രമാസക്തമായ സമരം നടത്തിയതും തീര്‍ത്ഥാടനത്തിന് വന്‍ തിരിച്ചടിയായി. ഭക്തജനപ്രവാഹം നിലയ്ക്കുകയും വരുമാനത്തില്‍ വന്‍ ഇടിവ് സംഭവിക്കുകയും ചെയ്തു.

Above Pot

കഴിഞ്ഞ സീസണില്‍ 11 ദിവസം കൊണ്ട് 41 കോടി രൂപ വരുമാനം ലഭിച്ചപ്പോള്‍ ഇത്തവണ അത് 16 കോടി രൂപ മാത്രമാണ്. 25 കോടി രൂപ ഒറ്റയടിക്ക് കുറഞ്ഞു. ദേവസ്വം ബോര്‍ഡിന് കീഴിലുള്ള 1250 ക്ഷേത്രങ്ങളില്‍ വരുമാനമുള്ളത് 30ല്‍ താഴെ ക്ഷേത്രങ്ങളില്‍ മാത്രമാണ്. ശബരിമലയിലെ വരുമാനം ഉപയോഗിച്ചാണ് ഈ ക്ഷേത്രങ്ങളത്രയും പിടിച്ചുനില്‍ക്കുന്നതെന്നും മുല്ലപ്പള്ളി കൂട്ടിച്ചേര്‍ത്തു