Above Pot

പറശിനിക്കടവ് കൂട്ട ബലാല്‍സംഗ കേസില്‍ അഞ്ചു പേര്‍ അറസ്റ്റില്‍

കണ്ണൂര്‍: പറശിനിക്കടവ് ലോഡ്ജിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കൂട്ട ബലാല്‍സംഗം ചെയ്ത കേസില്‍ അഞ്ചു പേര്‍ അറസ്റ്റില്‍. കഴിഞ്ഞ നവംബര്‍ 13നും 19നും പറശിനിക്കടവിലെ ലോഡ്ജില്‍ വെച്ച് പെണ്‍കുട്ടിയെ കെട്ടിയിട്ട് ബലാല്‍സംഗം ചെയ്ത കേസിലാണ് മാട്ടൂല്‍ സ്വദേശി സന്ദീപ്, ശ്രീകണ്ഠാപുരത്തെ ഷബീര്‍, ചൊറുക്കളയിലെ ഷംസുദ്ദീന്‍, നടുവിലിലെ അയൂബ് ഇവര്‍ക്ക് വേണ്ട സഹായം ചെയ്ത ലോഡ്ജ് മാനേജര്‍ പറശിനിക്കടവിലെ പവിത്രന്‍, എന്നിവരെയാണ് തളിപ്പറമ്പ് പ്രിന്‍സിപ്പല്‍ എസ് ഐ കെ ദിനേശന്‍ അറസ്റ്റ് ചെയ്തത്. പ്രതികളെ ഇന്ന് വൈകുന്നേരം കോടതിയില്‍ ഹാജരാക്കും. അഞ്ജന എന്ന ഫേസ് ബുക്ക് അക്കൗണ്ട് ഉള്ള ആളുമായുള്ള ചങ്ങാത്ത മാണ് കൂട്ട ബലാൽ സംഘ ത്തിലേക്ക് എത്തിച്ചത് .അക്കൗണ്ട് ഉടമയെ കണ്ടെത്താന്‍ പോലീസ് അന്വേഷണം നടത്തി വരികയാണ്.

First Paragraph  728-90

.

Second Paragraph (saravana bhavan

ഇന്നലെ വൈകുന്നേരം തളിപ്പറമ്പ് താലൂക്ക് ആശുപത്രിയില്‍ മെഡിക്കല്‍ പരിശോധനക്ക് വിധേയയാക്കിയ പെണ്‍കുട്ടിയെ പിന്നീട് തളിപ്പറമ്പ് മജിസ്‌ട്രേറ്റ് മുമ്പാകെ ഹാജരാക്കി മൊഴി രേഖപ്പെടുത്തി. പോലീസ് പെണ്‍കുട്ടിയുടെ മൊഴിയെടുത്തപ്പോള്‍ ലഭിച്ച വിവരങ്ങളനുസരിച്ച് ഇന്നലെ വൈകുന്നേരം തന്നെ പിതാവിനെ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ് മൊഴിയില്‍ ലഭിച്ചതെന്ന് അന്വേഷണസംഘം പറഞ്ഞു. പെണ്‍കുട്ടിയെ രണ്ടുവര്‍ഷം മുമ്പ് പിതാവാണ് ആദ്യം പീഡിപ്പിച്ചതെന്ന് കുട്ടി അന്വേഷണ സംഘത്തിന് മൊഴിനല്‍കിയതായി സൂചനയുണ്ട്. കൂടാതെ പ്രമുഖര്‍ ഉള്‍പ്പെടെ കുട്ടിയെ പീഡിപ്പിച്ചവരില്‍ ഉണ്ടെന്നാണ് സ്ഥിരീകരിക്കാത്ത വിവരം.
അതുകൊണ്ട് തന്നെ പിതാവ് ഉള്‍പ്പെടെ കൂടുതല്‍ പേര്‍ കേസില്‍ ഉള്‍പ്പെടുമെന്നാണ് പോലീസ് നല്‍കുന്ന സൂചന. തിങ്കളാഴ്ച രാത്രി സംഭവത്തില്‍ കേസെടുത്ത ഉടന്‍ തന്നെ തളിപ്പറമ്പ് ഡിവൈഎസ്പി കെ.വി.വേണുഗോപാലിന്റെയും സ്‌ക്വാഡ് അംഗങ്ങളുടേയും സമര്‍ത്ഥമായ നീക്കത്തിലൂടെ പ്രധാനപ്രതികളെ അന്ന് രാത്രി തന്നെ പിടികൂടിയിരുന്നു. ഇന്നലെ രാവിലെ ഒന്‍പത് മുതല്‍ ഉച്ചക്ക്‌ശേഷം രണ്ടരവരെ നീണ്ടുനിന്ന മൊഴിയെടുക്കലില്‍ പെണ്‍കുട്ടി വെളിപ്പെടുത്തിയ വിവരങ്ങള്‍ പോലീസുകാര്‍ക്ക്് തന്നെ ഉള്‍ക്കൊള്ളാന്‍ സാധിക്കാത്ത വിധത്തില്‍ ഞെട്ടിപ്പിക്കുന്നതായിരുന്നു.

കേസിനെക്കുറിച്ച് പോലീസ് പറയുന്നത് ഇങ്ങനെയാണ്: നവംബര്‍ 26ന് പെണ്‍കുട്ടിയുടെ സഹോദരന് വന്ന ഒരു ഫോണ്‍കോളില്‍ നിന്നായിരുന്നു സംഭവത്തിന്റെ തുടക്കം. സഹോദരിയുടെ നഗ്‌നവീഡിയോ കയ്യിലുണ്ടെന്നും 50,000 രൂപ തന്നില്ലെങ്കില്‍ അത് സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുമെന്നുമായിരുന്നു ഫോണ്‍വഴി വന്ന ഭീഷണി. ഷൊര്‍ണ്ണൂര്‍ റെയില്‍വെ സ്‌റ്റേഷനിലെത്താനായിരുന്നു നിര്‍ദ്ദേശം. ഇത് പ്രകാരം 27ന് രാത്രി ഷൊര്‍ണ്ണൂരിലെത്തിയ സഹോദരനെ മൂന്നംഗസംഘം മാരുതി സ്വിഫ്റ്റ് കാറില്‍ കയറ്റി അജ്ഞാതകേന്ദ്രത്തിലെത്തിച്ചു. ഇവിടെ കാത്തുനിന്ന മൂന്നംഗസംഘം വീഡിയോ കാണിച്ചപ്പോള്‍ അവരോട് കയര്‍ത്ത ഇയാളെ ആറംഗസംഘം ഭീകരമായി മര്‍ദ്ദിച്ചശേഷം ഷൊര്‍ണ്ണൂര്‍ റെയില്‍വെ സ്‌റ്റേഷനിലെത്തിക്കുകയായിരുന്നു. നാട്ടിലെത്തിയ യുവാവ് സഹോദരിയോട് വിവരങ്ങള്‍ ചോദിക്കുകയും, തുടര്‍ന്ന് കണ്ണൂര്‍ വനിതാസെല്‍ സിഐക്ക് പരാതി നല്‍കുകയും ചെയ്തു. സംഭവം നടന്നത് തളിപ്പറമ്പ് പോലീസ് സ്‌റ്റേഷന്‍ പരിധിയിലായതിനാല്‍ കേസ് റഫര്‍ ചെയ്യുകയുമായിരുന്നു.
പോലീസ് നടത്തിയ അന്വേഷണത്തില്‍ സഹോദരനെ ഭീഷണിപ്പെടുത്തി വിളിച്ചുവരുത്തിയ ഫോണില്‍ ഉപയോഗിച്ച സിംകാര്‍ഡ് പെണ്‍കുട്ടിയുടെ പേരിലെടുത്തതാണെന്ന് തെളിഞ്ഞിട്ടുണ്ട്. ഡിവൈഎസ്പിയുടെ സ്‌ക്വാാഡിലെ സുരേഷ് കക്കറ, എം.വി.രമേശന്‍, സീനിയര്‍ സി പി ഒ അബ്ദുള്‍ റൗഫ്, ബിനീഷ്, റോജിത്ത് എന്നിവരാണ് അന്വേഷണ സംഘത്തിലുള്ളത്.