Header 1

പ്രവാസിയിൽ നിന്ന് പി വി അൻവർ എംഎൽഎ 50 ലക്ഷം തട്ടിയ കേസ് ക്രൈം ബ്രാഞ്ച് അന്വേഷിക്കും

കൊച്ചി: . കോഴിക്കോട് സ്വദേശിയായ പ്രവാസി എഞ്ചിനീയറിൽ നിന്ന് പി വി അൻവർ എംഎൽഎ 50 ലക്ഷം രൂപ തട്ടിയെന്ന കേസ് ക്രൈംബ്രാഞ്ച് അന്വേഷിക്കും. കേസ് ക്രൈംബ്രാഞ്ച് ഏറ്റെടുക്കണമെന്ന ഹൈക്കോടതി ഉത്തരവിനെതിരെ പി വി അൻവർ നൽകിയ പുന:പരിശോധന ഹർജി കോടതി തള്ളി.

Above Pot

പുന:പരിശോധന നടത്തുന്നതിനുള്ള കാരണങ്ങൾ ഹർജിയിൽ ഇല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഹര്‍ജി കോടതി തളളിയത്. കർണാടകയിൽ ക്രഷർ യൂണിറ്റിൽ പാർണർഷിപ്പ് നൽകാമെന്ന് പറഞ്ഞ് പ്രവാസിയിൽ നിന്ന് 50 ലക്ഷം രൂപ അൻവർ കൈപ്പറ്റി കബളിപ്പിച്ചു എന്നാണ് കേസ്. ഈ കേസില്‍ ക്രൈം ബ്രാഞ്ച് അന്വേഷണത്തിന് ഹൈക്കോടതി ഉത്തരവിട്ടിരുന്നു. രാഷ്ട്രീയസമ്മർദം മൂലം മഞ്ചേരി പൊലീസിന്‍റെ അന്വേഷണം തൃപ്തികരമല്ലെന്ന് ചൂണ്ടിക്കാട്ടി പരാതിക്കാരൻ മലപ്പുറം പാണക്കാട് സ്വദേശി സലീം നടുത്തൊടി സമർപ്പിച്ച ഹർജിയിലാണ് കോടതി ഉത്തരവ്. മഞ്ചേരി സിഐയിൽ നിന്നാണ് കേസ് ക്രൈംബ്രാഞ്ച് സിഐഡിക്ക് കൈമാറിയത്.

ഇതിനെതിരെയാണ് അന്‍വര്‍ പുന:പരിശോധന ഹർജി നല്‍കിയത്. എന്നാല്‍ പുന:പരിശോധന നടത്തുന്നതിനുള്ള കാരണങ്ങൾ ഇല്ലെന്ന് ചൂണ്ടിക്കാട്ടി ഹര്‍ജി കോടതി തളളുകയായിരുന്നു.