Header 1 vadesheri (working)

പഞ്ചായത്ത് തോറും കളിക്കളങ്ങൾ യാഥാർത്ഥ്യമാക്കണം: ടി കെ ചാത്തുണ്ണി

Above Post Pazhidam (working)

ഗുരുവായൂർ : കായിക സംസ്കാരം വളർത്തുന്നതിനായി പഞ്ചായത്ത് തോറും കളിക്കളങ്ങൾ യാഥാർത്ഥ്യമാക്കണമെന്ന് .ഇന്ത്യൻ ഫുട്ബോൾ ടീം മുൻ കോച്ച് ടി കെ ചാത്തുണ്ണി അഭിപ്രായപ്പെട്ടു ശ്രീകൃഷ്ണ കോളേജിൽ വെച്ച് ഹൃദയത്തിൽ ശ്രീകൃഷ്ണ എന്ന പേരിൽ 1964 മുതൽ 2022 വരെ പഠിച്ച പൂർവ്വ വിദ്യാർത്ഥികളുടെ ഗ്ലോബൽ ഗ്രാൻഡ് റീയൂണിയൻ്റെ ഭാഗമായി സംഘടിപ്പിച്ച കൂട്ടയോട്ടം ഫ്ലാഗ് ഓഫ് ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം .

First Paragraph Rugmini Regency (working)

കോളേജ് തലങ്ങളിൽ സംഘടിപ്പിക്കുന്ന ഇത്തരം കൂട്ടായ്മകൾ കായിക മേഖലയുടെ പാശ്ചാത്തല സൗകര്യ വികസത്തിന് കുടി വഴിയൊരുക്കണമെന്ന് അദ്ദേഹം പറഞ്ഞു പ്രിൻസിപ്പൽ ഡോ എം കെ ഹരിനാരായണൻ അധ്യക്ഷനായി. ശ്രീകൃഷ്ണ കോളേജ് കായിക വിഭാഗം മേധാവി ഡോ കെ എസ് ഹരിദയാൽ ആമുഖ പ്രഭാഷണം നടത്തി. കോളേജ് സൂപ്രണ്ട് കെ സി ഉദയൻ,
പൂർവ വിദ്യാർത്ഥികളായ പി ജി സുബിദാസ്,
അഷ്കകർ അറക്കൽ, നിക്സൺ ഗുരുവായൂർ, ഫുട്ബോൾ കോച്ച് ഷഫീക് എന്നിവർ സംസാരിച്ചു.

Second Paragraph  Amabdi Hadicrafts (working)

സംഘാടക സമിതി ചെയർമാൻ ഡോ പി എസ് വിജോയ് സ്വാഗതവും, ക്യാപ്റ്റൻ രാജേഷ് മാധവൻ നന്ദിയും പറഞ്ഞു.17,18 തീയതികളിലാണ് റീയൂണിയൻ
പ്രോഗ്രാമും അൻപത്തെട്ടാമത് സ്ഥാപിത ദിനാഘോഷവും സംഘടിപ്പിക്കുന്നത്.