Post Header (woking) vadesheri

പഞ്ചവടിയിലെ കട കൊള്ളയടിച്ച സംഭവത്തിൽ ഒരാളെ ചാവക്കാട് പോലീസ് അറസ്റ്റ് ചെയ്തു

Above Post Pazhidam (working)

ചാവക്കാട്: പഞ്ചവടി ബീച്ചിലെ “ബീച് ഫോർട്ട്‌ ” എന്ന കടയിൽ അക്രമം അഴിച്ചു വിടുകയും സാധനങ്ങൾ കൊള്ളയടിക്കുകയും ചെയ്ത കേസിൽ ഒരാളെ ചാവക്കാട് പോലീസ് അറസ്റ്റ് ചെയ്തു.ഇടകഴിയൂർ നാലാംകല്ല് പുളിക്കവീട്ടിൽ സിദ്ധിക്കിന്റെ മകൻ നസീർ 30 ആണ് അറസ്റ്റിൽ ആയത്. കഴിഞ്ഞ 18 നുരാത്രി ആണ് .കടയിലേക്ക് അതിക്രമിച്ചു കയറി ഉള്ളിലുള്ള വസ്തുക്കളും ഭക്ഷണ സാധനങ്ങളും മറ്റും നശിപ്പിക്കുകയും, കടയിലെ ഫ്രിഡ്ജും, ഷവർമ സ്റ്റാൻഡ് എന്നിവ അവിടെ നിന്നും കടത്തികൊണ്ട് പോയും,കടയിലെ ക്യാഷ് ബോക്സിൽ ഉണ്ടായിരുന്ന 5300 രൂപയും കവർന്നിരുന്നു .കടയിലെ സിസി ടി വി കാമറകൾ അക്രമികൾ നശിപ്പിച്ചെങ്കിലും ഒരെണ്ണം അക്രമികളുടെ കണ്ണിൽ പെട്ടിരുന്ന അതിൽ നിന്നാണ് പ്രതികളെ കുറിച്ച് വിവരം ലഭിച്ചത്.

Ambiswami restaurant

ചാവക്കാട് പോലീസ് സ്റ്റേഷൻ ഇൻസ്‌പെക്ടർ അനിൽകുമാർ ടി മേപ്പിള്ളി, എസ് ഐ മാരായ യൂ കെ ഷാജഹാൻ, ആനന്ദ് കെ പി, സുനിൽ പി സി, എഎസ് ഐ ബിന്ദുരാജ്, ബാബു , എസ് സി പി ഒ മാരായ പ്രജീഷ്, ജിജി സി പി ഒ മാരായ ശരത്ത്. എസ്, ആശിഷ്. കെ, ജിഫിൻ,വിഷ്ണു എന്നിവരടങ്ങുന്ന പോലീസ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. കേസിൽ ഉൾപ്പെട്ട മറ്റു പ്രതികൾക്കായുള്ള തിരച്ചിൽ ഊർജിതമായി തുടരുകയാണ്.

Second Paragraph  Rugmini (working)