Post Header (woking) vadesheri

കേന്ദ്ര ലളിത കാലാ അക്കാഡമിയുടെ പഞ്ചദിന ചുമർ ചിത്ര കലാക്യാമ്പ് തുടങ്ങി

Above Post Pazhidam (working)

ഗുരുവായൂർ : കേന്ദ്ര ലളിത കലാ അക്കാദമിയുടെ കീഴിലുള്ള ചെന്നൈ ലളിത കല അക്കാഡമി റീജണൽ സെന്ററിന്റെ ആഭിമുഖ്യത്തിൽ ഗുരുവായൂർ ദേവസ്വo ചുമർ ചിത്രപഠന കേന്ദ്രം നാലാം വർഷ വിദ്യാർഥികൾക്കായുള്ള പഞ്ചദിനചുമർച്ചിത്രകലാ പ്രദർശനവും ശിൽപശാലയുംദേവസ്വം ചിത്രശാലയിൽ തുടങ്ങി. ദേവസ്വം ചെയർമാൻ ഡോ. വി. കെ. വിജയൻ ഉത്ഘാടനം നിർവ്വഹിച്ചു.

First Paragraph Jitesh panikar (working)

ലളിത കല അക്കാഡമി ചെന്നൈ റീജണൽ സെന്റർ സെക്രട്ടറി എം. സോവൻകുമാർ അധ്യക്ഷനായി. ചുമർചിത്രപഠന കേന്ദ്രം പ്രിൻസിപ്പാൾ എം. നളിൻ ബാബു, ദേവസ്വo വേദിക് &കൾച്ചറൽ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ ഡോ. പി. നാരായണൻ നമ്പൂതിരി, പബ്ലിക്കേഷൻ അസിസ്റ്റന്റ് മാനേജർ കെ. ജി. സുരേഷ്, ചുമർചിത്ര പഠന കേന്ദ്രം അദ്ധ്യാപകൻ ബബിഷ് യു. വി. എന്നിവർ സന്നിഹിതരായി. നാലാം വർഷ വിദ്യാർത്ഥികളായ അഭിജിത്ത്. ടി. എസ്., അഖില ബാബു, വിഷ്ണു. കെ. എസ്., അപർണ ശിവാനന്ദ്, സ്നേഹ എം., കവിത പി. എസ് എന്നീ വിദ്യാർഥികളാണ് അഞ്ചു ദിവസത്തെ ക്യാമ്പിൽ ക്യാൻവാസ് ബോർഡിൽ ചിത്രങ്ങൾ വരക്കുന്നത്.ഫെബ്രുവരി ഒന്നിന് ക്യാമ്പ് സമാപിക്കും