Header 1 vadesheri (working)

കടപ്പുറത്ത് പള്ളികുളത്തിൽ കുളിക്കാൻ ഇറങ്ങിയ 15 കാരൻ മുങ്ങി മരിച്ചു

Above Post Pazhidam (working)

ചാവക്കാട് : കടപ്പുറം പഞ്ചായത്തിൽ പള്ളികുളത്തിൽ കുളിക്കാനിറങ്ങിയ കുട്ടികളിൽ ഒരാൾ മുങ്ങി മരിച്ചു ആറങ്ങാടി ഉപ്പാപ്പ പള്ളി കുളത്തിൽ കുളിക്കാനിറങ്ങിയ .ആറങ്ങാടി പുളിഞ്ചോട് സ്വദേശി പുതുവീട്ടിൽ ഹിദായത്തുള്ളയുടെ മകൻ ഇർഫാൻ (15 ) ആണ് മരിച്ചത്. ഏങ്ങണ്ടിയൂർ നാഷണൽ സ്ക്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിയാണ്.

First Paragraph Rugmini Regency (working)

ഞായറാഴ്ച രാവിലെ പത്തോടെ പള്ളി കുളത്തില്‍ കൂട്ടുകാരനുമായി കുളിച്ചുകൊണ്ടിരിക്കെ ആഴമുള്ള ഭാ​ഗത്തേക്ക് നിന്താന്‍ ശ്രമിച്ചപ്പോള്‍ നിലതെറ്റുകയായിരുന്നു. ആറങ്ങാടി കമർദിയാൻ വീട്ടിൽ റഷീദിന്റെ മകൻ 15 വയസ്സുള്ള റിസ്വാന്റെ (15) കൂടെയാണ് ഇർഫാൻ കുളിക്കാനിറങ്ങിയത്. രണ്ടു പേരും താഴ്ചയുള്ള ഭാഗത്ത് മുങ്ങിയതോടെ അപകടം ശ്രദ്ധയിൽപ്പെട്ട നാട്ടുകാരാണ് ഇരുവരെയും കരക്കെത്തിച്ചത്.തുടർന്ന് ഇരുവരെയും ചാവക്കാട്ടെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ഉച്ചയോടെ ഇർഫാൻ മരണത്തിന് കീഴടങ്ങുകയായിരുന്നു .മാതാവ് സൈനബ. സഹോദരി: ഖുമരിയ.

Second Paragraph  Amabdi Hadicrafts (working)