Above Pot

മൈലാപ്പൂരിൽ നിന്നും പാലയൂരിലേക്ക് ദീപശിഖാ പ്രയാണം

ചാവക്കാട് : മാർ തോമാ ശ്ലീഹായുടെ രക്തസാക്ഷിത്വത്തിന്റെ ജൂബിലി വർഷത്തോടനുബന്ധിച്ച് മൈലാപ്പൂരിൽ നിന്നും പാലയൂരിലേക്ക് ദീപശിഖാ പ്രയാണം സംഘടിപ്പിക്കുന്നു. സീറോ മലബാർ സഭയുടെ ആഭിമുഖ്യത്തിൽ ജൂലായ് 3 ന് പാലയൂരിൽ വെച്ച് നടത്തുന്ന മഹാ വിശ്വാസ സംഗമത്തിന്റെ ഭാഗമായാണ് പരിപാടി സംഘടിപ്പിക്കുന്നത് ചെന്നൈയിലെ മൈലാപ്പൂരിൽ മാർ തോമാ ശ്ലീഹായുടെ കബറിടത്തിൽ നിന്നും ദീപശിഖയും തോമാ ശ്ലീഹാ കുത്തേറ്റു മരിച്ച മൗണ്ട് സെന്റ് തോമാസിൽ നിന്നും മണ്ണും മാർ തോമാ ശ്ലീഹായുടെ അനുസ്മരണാർത്ഥം പാലയൂരിലേക്ക് കൊണ്ടുവരും

First Paragraph  728-90

. മൈലാപ്പൂരിൽ ഇതിനായി മുഖ്യ കാർമ്മികത്വം വഹിക്കുന്നത് മദ്രാസ് – മൈലാപൂർ ബിഷപ്പ് ഡോ.ജോർജ് ആന്റണി സ്വാമിയാണ്. ജൂൺ 17 ന് രാവിലെ യാത്ര തിരിക്കുന്ന സംഘം ഹൊസൂർ, രാമനാഥപുരം , പാലക്കാട് രൂപതകളിലെ പ്രധാന തീർത്ഥകേന്ദ്രങ്ങളിലെ സ്വീകരണങ്ങൾ ഏറ്റുവാങ്ങി ജൂൺ 19 ഞായറാഴ്ച രാവിലെ 10 മണിയോടെ പാലയൂർ മേജർ ആർക്കി എപ്പിസ്കോപ്പൽ തീർത്ഥകേന്ദ്രത്തിലെത്തിച്ചേരും . ഫാദർ വർഗീസ് കുത്തൂർ, ഫാദർ മിഥുൻ വടക്കേത്തല . കൺവീനർ പി ഐ ലാസർ മാസ്റ്റർ, സെക്രട്ടറി സി കെ ജോസ് എന്നിവരുടെ നേതൃത്വത്തിലാണ് ദീപശിഖാ പ്രയാണം കടന്നുവരുന്നത്.

Second Paragraph (saravana bhavan