Post Header (woking) vadesheri

പാലയൂരിൽ വ്രതാരംഭ കൂട്ടായ്മയ്ക്ക് ആയിരങ്ങൾ

Above Post Pazhidam (working)

ചാവക്കാട് : സീറോ മലബാർ ആരാധനക്രമ വത്സരത്തിലെ നോമ്പുകാലത്തിന് തുടക്കമായി. മാർ തോമാശ്ലീഹാ ക്രിസ്തുമത വിശ്വാസത്തിന് തുടക്കം കുറിച്ച പാലയൂർ മാർ തോമ മേജർ ആർക്കി എപ്പിസ്കോപ്പൽ തീർത്ഥകേന്ദ്രത്തിന്റെ തളിയ കുള കപ്പേളയിൽ നടന്ന തിരുക്കർമത്തിൽ വെച്ച് ആയിരക്കണക്കിന് വിശ്വാസികളുടെ നെറ്റിയിൽ സഹായ മെത്രാൻ ചാരം പൂശി. തുടർന്ന് പരിത്യാഗത്തിന്റെ ഭാഗമായി ചാരവസ്ത്രം ധരിച്ചവരും വിശ്വാസികളും പള്ളിയിലേക്ക് പ്രദിക്ഷണമായെത്തി കുരിശടിയിലെ കൽവിളക്കിൽ തിരിതെളിയിച്ചു. തുടർന്ന് സമൂഹബലി അർപ്പിച്ചു.

Ambiswami restaurant

Second Paragraph  Rugmini (working)

തിരുകർമ്മങ്ങൾക്ക് ഫാ ജോസഫ് വൈക്കാടൻ (പാലയൂർ മഹാ തീർത്ഥാടനം കൺവീനർ), ഫാ സിജു പുളിക്കൻ (പാലയൂർ മഹാ തീർത്ഥാടനം ജോ.കൺവീനർ)
എന്നിവർ സഹകാർമ്മികരായി. ആർച്ച് പ്രീസ്റ്റ് റവ ഡോ ഡേവിസ് കണ്ണമ്പുഴ, അസി വികാരി ഫാ ഡെറിൻ അരിമ്പൂർ എന്നിവർ വ്രതാരംമ്പ കൂട്ടായ്മ ചടങ്ങുകൾക്ക് നേതൃത്വം വഹിച്ചു.പാലയൂർ മഹാതീർത്ഥാടനത്തിന് മുന്നോടിയായാണ് നോമ്പുകാല ആരംഭത്തിൽ തൃശൂർ അതിരൂപതയുടെ ആഭിമുഖ്യത്തിൽ വ്രതാരംഭ കൂട്ടായ്മ സംഘടിപ്പിച്ചത്. രാവിലെ മുതൽ അതിരൂപതയുടെ വിവിധ ഇടവകകളിൽ നിന്നും ധാരാളം ഭക്തജനങ്ങൾ തളിയ കുളത്തിൽ കുളിച്ച് വ്രത വസ്ത്രം ധരിച്ച് പ്രാർത്ഥിച്ച് നോമ്പുകാല ചൈതന്യത്തോടെ ഇവിടെ നിന്നും തിരികെ പോയി. പരിപാടികൾക്ക് കൺവീനർ ജോയ് ചിറമ്മൽ,കൈക്കാരന്മാരായ സി എം ബാബു, പോൾ കെ ജെ, സന്തോഷ്‌ ടി ജെ, ജോഫി ജോസഫ് സെക്രട്ടറിമാരായ ബിജു ആന്റോ,ബിനു താണിക്കൽ, എന്നിവർ നേതൃത്വം നൽകി.