Above Pot

പാലയൂരിൽ തർപ്പണ തിരുനാൾ ആരംഭിച്ചു

ചാവക്കാട്: പാലയൂർ മാര്‍തോമ മേജര്‍ ആര്‍ക്കി എപ്പിസ്‌കോപ്പല്‍ തീര്‍ത്ഥകേന്ദ്രത്തില്‍ തര്‍പ്പണ തിരുനാള്‍ ആരംഭിച്ചു. തിരുനാള്‍ തലേ ദിനമായ ശനിയാഴ്ച വൈകീട്ട് നടന്ന ദിവ്യബലിക്ക് ഫാ. ജോസ് പുന്നോലി പറമ്പില്‍ മുഖ്യകാര്‍മ്മികത്വം വഹിച്ചു. തുടര്‍ന്ന് നൊവേന, ലദീഞ്ഞ്, കൂടുതുറക്കല്‍ എന്നിവയും ഉണ്ടായി. രാവിലെയും തീര്‍ഥകേന്ദ്രത്തില്‍ ദിവ്യബലികള്‍ ഉണ്ടായിരുന്നു.കോവിഡിന്റെ പശ്ചാത്തലത്തില്‍ വിശ്വാസികള്‍ക്ക് തിരുനാള്‍ തിരുകര്‍മ്മങ്ങളില്‍ നേരിട്ട് പങ്കെടുക്കാന്‍ കഴിയാത്തതിനാല്‍ ഓണ്‍ലൈനായി തിരുനാള്‍ തിരുകര്‍മ്മങ്ങളില്‍ പങ്കെടുക്കാന്‍ സൗകകര്യമൊരുക്കിയിരുന്നു.

First Paragraph  728-90

Second Paragraph (saravana bhavan

തിരുനാള്‍ ദിനമായ ഞായറാഴ്ച രാവിലെ ഏഴിന് നടക്കുന്ന തര്‍പ്പണ തിരുനാള്‍ തിരുകര്‍മ്മങ്ങള്‍ക്ക് തൃശ്ശൂര്‍ അതിരൂപത സഹായ മെത്രാന്‍ മാര്‍ ടോണി നീലങ്കാവില്‍ മുഖ്യകാര്‍മ്മികത്വം വഹിക്കും. തീര്‍ത്ഥകേന്ദ്രത്തിന്റെ നവീകരിച്ച പ്രവേശന പ്രധാന കവാടം മാര്‍ ടോണി നീലങ്കാവില്‍ ആശീര്‍വദിക്കും. രാവിലെ 8.30-നും 10-നും 11.30-നും വൈകീട്ട് നാലിനും 5.30-നും ഏഴിനും ദിവ്യബലിയുണ്ടായിരിക്കും. തിരുനാള്‍ പരിപാടികള്‍ക്ക് ആര്‍ച്ച് പ്രീസ്റ്റ് ഫാ. വര്‍ഗീസ് കരിപ്പേരി, സഹ വികാരി ഫാ. നിര്‍മ്മല്‍ അക്കരപട്ട്യേക്കല്‍, തീര്‍ത്ഥകേന്ദ്രം സെക്രട്ടറി സി.കെ. ജോസ്, പ്രതിനിധി യോഗം സെക്രട്ടറി ജോയ് ചിറമ്മല്‍, കൈക്കാരന്മാരായ ടോണി ചക്രമാക്കില്‍, പീയൂസ് ചിറ്റിലപ്പിള്ളി, ബാബു ഇല്ലത്തു പറമ്പില്‍, വര്‍ഗീസ് തലക്കോട്ടൂര്‍ എന്നിവര്‍ നേതൃത്വം നല്‍കി