Header Saravan Bhavan

ഭരണകൂട ഭീകരത, കോൺഗ്രസ് പ്രതിഷേധ ദീപം തെളിയിച്ചു

Above article- 1

ഗുരുവായൂർ: ഫാ.സ്റ്റാൻ സ്വാമിക്ക് നീതി നിഷേധിച്ച കേന്ദ്ര സർക്കാരിന്റെ ഭരണകൂട ഭീകരതയ്ക്കെതിരെ ഗുരുവായൂർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ ദീപം തെളിയിച്ചു. മമ്മിയൂർ കൈരളി ജംഗ്ഷനിൽ നടന്ന പ്രതിഷേധം ഡി.സി.സി ജനറൽ സെക്രട്ടറി അഡ്വ.ടി.എസ്.അജിത് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് സി.എ. ഗോപപ്രതാപൻ അധ്യക്ഷനായി.  പി.കെ.രാജേഷ് ബാബു, അരവിന്ദൻ  പലത്ത്, പി.വി. ബദറുദ്ദീൻ, ശിവൻ പാലിയത്ത്, കെ.ജെ. ചാക്കോ, കെ. വി. ഷാനവാസ്,  കെ.വി.  സത്താർ, എം.എസ്.ശിവദാസ്, സി.ബക്കർ,  നളിനാക്ഷൻ ഇരട്ടപ്പുഴ തുടങ്ങിയവർ സംസാരിച്ചു

Vadasheri Footer