പാലയൂരിൽ പുതുഞായർ തിരുനാൾ ഭക്തിസാന്ദ്രമായി.
ചാവക്കാട് : പാലയൂർ മാർ തോമ മേജർ ആർക്കി എപ്പിസ് കോപ്പൽ തീർത്ഥാടന കേന്ദ്രത്തിൽ പുതുഞായർ തിരുനാൾ ഭക്തിസാന്ദ്രമായി. രാവിലെ 6.30 ന് പുതുഞായർ തിരുനാളിന്റെ മുഖ്യ ദിവ്യബലിയും തിരുകർമ്മങ്ങളും തളിയക്കുളക്കരയിലെ കപ്പേളയിൽ ആരംഭിച്ചു.ആർച്ച് പ്രീസ്റ്റ് ഡോ ഡേവിസ് കണ്ണമ്പുഴ മുഖ്യ കാർമ്മികത്വം വഹിച്ചു തിരുനാൾ സന്ദേശം നൽകി. ദിവ്യബലിക്കു ശേഷം തളിയക്കുളത്തിൽ നിന്ന് ആഘോ ഷമായ തിരുനാൾ പ്രദക്ഷിണം തീർത്ഥകേന്ദ്ര ദേവാലയത്തിലേക്ക് നടത്തി. തുടർന്ന് തിരുശേഷിപ്പ് വന്ദനവും നേർച്ച വിതരണവുമുണ്ടായിരുന്നു. രാവിലെ 9.30 നും വൈകീട്ട് 5.30 നും തിരുനാൾ ദിവ്യബലിയും . ഉച്ചതിരിഞ്ഞ് 3 മണിക്ക് സമൂഹ മമോദീസയും നടന്നു
പുതുഞായർ തിരുനാൾ പരിപാടികൾക്ക് ആർച്ച് പ്രീസ്റ്റ് ഡോ. ഡേവിസ് കണ്ണമ്പുഴ , സഹ വികാരി റവ ഫാദർ മിഥുൻ വടക്കേത്തല, കൈക്കാരന്മാരായ തോമസ് കിടങ്ങൻ , ബിനു താണിക്കൽ , ഫ്രാൻസിസ് മുട്ടത്ത്, ഇ എഫ് ആന്റണി സെക്രട്ടറി മാരായ സി കെ ജോസ് , ജോയ് ചിറമ്മൽ എന്നിവർ നേതൃത്വം നൽകി.