Header 1 vadesheri (working)

പാലയൂരിൽ ചരിത്രം കുറിച്ച് മെഗാ റമ്പാൻ പാട്ട്

Above Post Pazhidam (working)

ചാവക്കാട് :. മാർ തോമശ്ലീഹായുടെ 1950-ആം ഭാരതപ്രവേശന തിരുന്നാളിനോടനുബന്ധിച്ച് തൃശൂർ അതിരൂപത മാതൃവേദിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച മെഗാ റമ്പാൻ പാട്ട്, തോമാശ്ലീഹയുടെ ഭാരതപ്രവേശനം,പുണ്ണ്യപ്പെട്ട പ്രേഷിതവേലകൾ, രക്തസാക്ഷിത്വം എന്നിവയുടെ ഹൃദ്യമായ ഓർമ്മകളുണർത്തി . കേരളക്കരയിലെ ക്രൈസ്തവ പാരമ്പര്യത്തിന്റെ അടരുകളും കമനീയതയും അച്ചടക്കവും ഒത്തുചേർന്ന ഗംഭീരമായൊരു സംഗീതവിരുന്നായത് മാറി .

First Paragraph Rugmini Regency (working)

പ്രത്യേക വസ്ത്രങ്ങൾ ധരിച്ച് രൂപതയുടെ നാനാ ദിക്കുകളിൽ നിന്നും തളിയകുളക്കരയിൽ ഒത്തുകൂടിയ 4000 ഓളം അമ്മമാർ വലിയ തോമ റമ്പാനച്ചന്റെ ഈരടികൾ ഈണത്തിൽ താളത്തിൽ സ്വരമാധുരിയിൽ ലയതാളവിസ്മയമായി ആലപിച്ചു. ആതിഥേയരായ പാലയൂരിലെ മാതൃവേദിയും മെഗാ റമ്പാൻ പാട്ടിൽ പങ്ക് ചേർന്നു. ആർച്ച് പ്രീസ്റ്റ് ഫാദർ ഡോ ഡേവിഡ് കണ്ണമ്പുഴ അസി വികാരി ഫാദർ മിഥുൻ വടക്കേതല മാതൃവേദി രൂപത ഡയറക്ടർ ഫാദർ ഡെന്നി താണിക്കൽ ട്രസ്റ്റിമാരായ മാത്യു ലീജിയൻ സിന്റോതോമസ്, ജിന്റോ, ജോസഫ് കോർഡിനേറ്റർ ബീന ജോഷി എന്നിവർ നേതൃത്വം നൽകി ക്രൈസ്തവീകതയുടെ പരിപ്രേക്ഷ്യമായ ഈ സമൂഹ ഗാനാലാപനം ” ബെസ്റ്റ് ഓഫ് ഇന്ത്യ വേൾഡ് റെക്കോർഡിൽ ” സ്ഥാനം നേടുകയും ചെയ്തു.

Second Paragraph  Amabdi Hadicrafts (working)

ഭാരതപ്രവേശന തിരുന്നാളിനോടനുബന്ധിച്ചുള്ള പ്രത്യേക പ്രാർത്ഥനകൾ ബ്ലാങ്ങാട് കടൽത്തീരത്ത് വെച്ച് നടന്നു . വൈകീട്ട് 6ന് ബ്ലാങ്ങാട് സാന്ത്വനം പ്രാർത്ഥനാലയത്തിൽ വെച്ച് മാർ ആൻഡ്രൂസ് താഴത്ത് പിതാവിന്റെ കർമികത്വത്തിൽ മാർ തോമാശ്ലീഹായുടെ നൊവേനയും ലദീഞ്ഞും ഭക്ത്യാദരാപൂർവം നടന്നു.തുടർന്ന് കടൽത്തീരത്തു കൂടി തിരുശേഷിപ്പ് വഹിച്ചുള്ള പ്രദക്ഷിണംഉണ്ടായി . മാർ ആൻഡ്രൂസ് പിതാവിന്റെ കാർമികത്വത്തിൽ കടൽത്തീരം ആശിർവാദിച്ചു