Madhavam header
Above Pot

ശ്രുതി ശുദ്ധ ആലാപന നിറവിൽ ശകുന്തള ഭർണയുടെ ഹിന്ദുസ്ഥാനി കച്ചേരി

ഗുരുവായൂർ : ശ്രുതിശുദ്ധമായ ലളിത ആലാപനശൈലിയിലുടെ ആസ്വാദകരുടെ മനം കവർന്ന് ചെമ്പൈ സംഗീതോൽവ വേദിയിൽ
ശകുന്തള ഭർണെയുടെ ഹിന്ദുസ്ഥാനി കച്ചേരി. സംഗീതോത്സവത്തിൻ്റെ മൂന്നാം ദിനത്തിലെ ആദ്യ വിശേഷാൽ കച്ചേരിയായിരുന്നു ഗോവ സ്വദേശിനിയായ ശകുന്തള ഭർണെയുടേത്.
ഗണരായ യേ ധാവുല എന്നു തുടങ്ങുന്ന
ഗണേശ സ്തുതിയോടെയായിരുന്നു കച്ചേരി തുടങ്ങിയത്.തുടർന്ന്
തോഡി രാഗത്തിലെ സോഹ ഗര ഡമരു
ശിവസ്തുതി ആലപിച്ചു.തുടർന്ന്
മീരാ ഭജനും പിന്നീട് നാടോടി ശൈലിയിലുള്ള സാവരേ അയ് ജയോ എന്ന നാടോടി ഗീതവും ആലപിച്ചു

ശകുന്തള ഭർണെയുടെ സംഗീത കച്ചേരിയിൽ ഹാർമോണിയത്തിൽ വിജയ് സുർ സെന്നും തബലയിൽ ഡി.വിജയകുമാറും പക്കമേളമൊരുക്കി.

Astrologer

രണ്ടാമത്തെ വിശേഷാൽ കച്ചേരിയിൽ കുന്നക്കുടി ബാലമുരളി യദുകുല കാംബോജിയിൽ ഉള്ള കരുണ ചെയ്‍വാൻ എന്ത് താമസം കൃഷ്ണാ എന്ന കീർത്തനം വിസ്തരിച്ചു ആലപിച്ചു . തുടർന്ന് ഭജനും അദ്ദേഹം ആലപിച്ചു .

അവസാന വിശേഷാൽ കച്ചേരിയിൽ പുല്ലാങ്കുഴലിൽ പ്രവീൺ ഗോഡ് കിണ്ടി വിസ്മയം തീർത്തു .ഹിമാചൽ പ്രദേശിൽ പ്രചാരത്തിലുള്ള നാടോടി ഗാനമാണ് അദ്ദേഹം പുല്ലാങ്കുഴലിൽ ആലപിച്ചത് .മിശ്ര പഹാഡി രാഗത്തിലുള്ള നാടോടി ഗാനം മഹാരാഷ്ട്ര കാർവാർ സ്വദേശിയായ പ്രവീൺ ഗോഡ് ഗണ്ടി അവസാനിപ്പിച്ചപ്പോൾ വൻ കരഘോഷത്തോടെയാണ് സംഗീത പ്രേമികൾ വരവേറ്റത് തിങ്കളാഴ്ച അർദ്ധ രാത്രി വരെ അഞ്ഞൂറോളം പേർ സംഗീതാർച്ചന നടത്തി

ഫോട്ടോ ഉണ്ണി ഭാവന

Vadasheri Footer