Above Pot

പാലയൂരിൽ ദുഖ്‌റാന തിരുനാള്‍ ആഘോഷിച്ചു.

ചാവക്കാട് : പാലയൂര്‍ മാര്‍തോമ മേജര്‍ ആര്‍ക്കി എപ്പിസ്‌കോപ്പല്‍ തീര്‍ഥകേന്ദ്രത്തില്‍ ദുഖ്‌റാന തിരുനാള്‍ ആഘോഷിച്ചു. രാവിലെ തളിയക്കുളത്തില്‍നിന്ന് കൊടിയേറ്റ പ്രദക്ഷിണവും തുടര്‍ന്ന് ഊട്ട് ആശീര്‍വാദവും ഉണ്ടായി. തീര്‍ഥകേന്ദ്രത്തില്‍ നടന്ന ആദ്യത്തെ കുര്‍ബാനയ്ക്ക് തീര്‍ഥകേന്ദ്രം ആര്‍ച്ച് പ്രീസ്റ്റ് ഫാ.ഡേവീസ് കണ്ണമ്പുഴ കാര്‍മ്മികത്വം വഹിച്ചു. മാര്‍തോമാശ്ലീഹായുടെ രക്തസാക്ഷിത്വത്തിന്റെ 1950-ാം ജൂബിലി വര്‍ഷത്തിന്റെ ഭാഗമായി വിപുലമായ പരിപാടികളാണ് ഇത്തവണ തീര്‍ഥകേന്ദ്രത്തില്‍ നടന്നത്. 16, 17 തിയ്യതികളില്‍ നടക്കുന്ന തര്‍പ്പണ തിരുനാളിന്റെ കൊടികയറ്റം മെത്രാപ്പോലീത്തമാര്‍ നിര്‍വ്വഹിച്ചു.

First Paragraph  728-90

Second Paragraph (saravana bhavan

തുടര്‍ന്ന് പ്രത്യേകം തയ്യാറാക്കിയ വേദിയില്‍ നടന്ന സമൂഹ ദിവ്യബലിയ്ക്കു തൃശ്ശൂര്‍ അതിരൂപത മെത്രാപ്പോലീത്ത മാര്‍ ആന്‍ഡ്രൂസ് താഴത്ത് മുഖ്യ കാര്‍മ്മികത്വം വഹിച്ചു.കെ.സി.ബി.സി. വൈസ് പ്രസിഡന്റ് ഡോ. വര്‍ഗീസ് ചക്കാലക്കല്‍ വചനസന്ദേശം നല്‍കി. പാസ്റ്റര്‍ കൗണ്‍സില്‍ സെക്രട്ടറി ഡോ.മേരി റജീന വിശ്വാസപ്രതിജ്ഞ ചൊല്ലികൊടുത്തു. വൈകീട്ട് നടന്ന മഹാജൂബിലി വിശ്വാസസംഗമം മാര്‍പ്പാപ്പയുടെ ഇന്ത്യന്‍ സ്ഥാനപതി അപ്പസ്‌തോലിക് ന്യൂണ്‍ഷ്യോ ആര്‍ച്ച് ബിഷപ്പ് ലെയോ പോള്‍ദോ ജിറേല്ലി ഉദ്ഘാടനം ചെയ്തു.തോമാശ്ലീഹായുടെ തിരുശേഷിപ്പ് ആശീര്‍വ്വാദവും അദ്ദേഹം നിര്‍വ്വഹിച്ചു.

മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി അധ്യക്ഷനായി. മാര്‍ ജെയ്ക്കബ് തൂങ്കുഴി, മലേഷ്യയിലെ പെനാന്‍ രൂപതാധ്യക്ഷന്‍ ഡോ. സെബാസ്റ്റ്യന്‍ ഫ്രാന്‍സിസ് മേച്ചേരി, മാര്‍ ടോണി നീലങ്കാവില്‍, രാമനാഥപുരം രൂപതാധ്യക്ഷന്‍ മാര്‍ പോള്‍ ആലപ്പാട്ട്, പൗരസ്ത്യ കല്‍ദായ സുറിയാനി മെത്രാപോലീത്ത മാര്‍ അപ്രേം, റവന്യൂ മന്ത്രി കെ. രാജന്‍, വികാരി ജനറാള്‍മാരായ മോണ്‍. ജോസ് വല്ലൂരാന്‍, മോണ്‍ ജോസ് കോനിക്കര, മോണ്‍. ജിജോ ചാലക്കല്‍, മോണ്‍. ജോസ് മഞ്ഞളി തുടങ്ങിയവര്‍ വിശ്വാസസംഗമത്തില്‍ പങ്കെടുത്തു