പാലയൂരില്‍ ”കൃപാഭിഷേകം ബൈബിള്‍ കണ്‍വെന്‍ഷന്‍” 16 മുതല്‍
ചാവക്കാട്: പാലയൂര്‍ സെന്റ് തോമസ് മേജര്‍ ആര്‍ക്കി എപ്പിസ്‌കോപ്പല്‍ തീര്‍ഥകേന്ദ്രത്തില്‍ 16, 17, 18,19 തിയ്യതികളില്‍ ”പാലയൂര്‍ കൃപാഭിഷേകം- 2021 ” ഇന്റര്‍നാഷണല്‍ ബൈബിള്‍ കണ്‍വെന്‍ഷന്‍ നടത്തുമെന്ന് ആര്‍ച്ച് പ്രീസ്റ്റ് ഫാ. വര്‍ഗീസ് കരിപ്പേരി, പ്രീസ്റ്റ് കണ്‍വീനര്‍ ഫാ.സിന്റോ പൊന്തേക്കന്‍ എന്നിവര്‍ വാർത്ത സമ്മേളനത്തില്‍ അറിയിച്ചു. മരിയന്‍ ധ്യാനകേന്ദ്രം(അണക്കര) ഡയറക്ടര്‍ ഫാ.ഡൊമിനിക് വാളന്മനാല്‍ കണ്‍വെന്‍ഷന്‍ നയിക്കും.
ദിവസവും വൈകീട്ട് അഞ്ച് മുതല്‍ രാത്രി 9.30 വരെയാണ് കണ്‍വെന്‍ഷന്‍. ദിവസവും കുര്‍ബാന, ദിവ്യകാരുണ്യ ആരാധന, ജപമാല, വചനശുശ്രൂഷ, വിടുതല്‍ ശുശ്രൂഷ, ഗാനശുശ്രൂഷ എന്നിവ ഉണ്ടായിരിക്കും. 16-ന് തൃശ്ശൂര്‍ അതിരൂപതാ മെത്രാപ്പോലീത്ത മാര്‍ ആന്‍ഡ്രൂസ് താഴത്ത് ഉദ്ഘാടനം നിര്‍വ്വഹിക്കും. 19-ന് നടക്കുന്ന സമാപനശുശ്രൂഷയോടെ കണ്‍വെന്‍ഷന് സമാപനമാവും.
എല്ലാ വിശ്വാസികളിലേക്കും എത്തിക്കുന്നതിനായി ഓണ്‍ലൈനിലാണ് കണ്‍വെന്‍ഷന്‍ ക്രമീകരിച്ചിരിക്കുന്നതെന്ന് ഭാരവാഹികള്‍ അറിയിച്ചു. ജനറല്‍ കണ്‍വീനര്‍ ജോയ് ചിറമ്മല്‍, തീര്‍ഥകേന്ദ്രം സെക്രട്ടറി സി.കെ.ജോസ്, ഇ.എഫ്.ആന്റണി, റെജി ജെയിംസ്, സി.എം. ജസ്റ്റിന്‍ ബാബു എന്നിവരും വാർത്ത സമ്മേളനത്തില്‍ പങ്കെടുത്തു.