തൃശ്ശൂർ ജില്ലയിൽ 598 പേർ കൂടി കോവിഡ് രോഗമുക്തരായി.

Above Post Pazhidam (working)

.

Poonthanam

തൃശ്ശൂർ : ജില്ലയിൽ തിങ്കളാഴ്ച 598 പേർ കോവിഡ്19 രോഗമുക്തരായി 262 പേർക്ക് കൂടി കോവിഡ്19 സ്ഥിരീകരിച്ചു; ജില്ലയിൽ രോഗബാധിതരായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 4,035 ആണ്. ജില്ലയിൽ ഇതുവരെ കോവിഡ് 19 സ്ഥിരീകരിച്ചവരുടെ എണ്ണം 5,44,039 ആണ്. 5,37,839 പേരെയാണ് ആകെ രോഗമുക്തരായി ഡിസ്ചാർജ് ചെയ്തത്. ജില്ലയിൽ തിങ്കളാഴ്ച സമ്പർക്കം വഴി 256 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. കൂടാതെ ആരോഗ്യ പ്രവർത്തകരായ 02 പേർക്കും ഉറവിടം അറിയാത്ത 04 പേർക്കും രോഗബാധ ഉണ്ടായിട്ടുണ്ട്.

Vasudev Inn

Rugmani 700-200

3,988 സാമ്പിളുകളാണ് പരിശോധനയ്ക്ക് എടുത്തത്. ഇതിൽ 1,075 പേർക്ക് ആന്‍റിജൻ പരിശോധനയും, 2,755 പേർക്ക് ആർടി പിസിആർ പരിശോധനയും, 158 പേർക്ക് ട്രുനാറ്റ്/സിബിനാറ്റ് പരിശോധനയുമാണ് നടത്തിയത്. ജില്ലയിൽ ഇതുവരെ ആകെ 37,17,995 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 6.57% ആണ്.

First Paragraph Jitesh panikar (working)

ജില്ലയിൽ ഇതുവരെ 41,12,610 ഡോസ് കോവിഡ് 19 വാക്സിൻ വിതരണം ചെയ്തു. ഇതിൽ 23,41,694 പേർ ഒരു ഡോസ് വാക്സിനും, 17,70,916 പേർ രണ്ട് ഡോസ് വാക്സിനും സ്വീകരിച്ചു.