പാലയൂർ മഹാ തീർഥാടനത്തിന് സമാപനമായി
ചാവക്കാട് : തൃശൂർ അതിരൂപതയുടെ അഭിമുഖ്യത്തിൽ നടത്തുന്ന 25 പ പാലയൂർ മഹാതീർത്ഥാടനം പാലയൂർ തീർത്ഥകേന്ദ്രത്തിലെത്തിച്ചേർന്നു. രാവിലെ മുഖ്യ തീർത്ഥാടനം അതിരൂപതാ ആർച്ച്ബിഷപ്പ് മാർ ആൻഡ്രൂസ് താഴത്ത് ലൂർദ്ദ് കത്തീഡ്രൽ വികാരി റവ ഫാദർ ഡേവിസ് പുലിക്കോട്ടിലിന് പതാക കൈമാറി തീർത്ഥാടനം ഉദ്ഘാടനം ചെയ്തു. എരുപ്പെട്ടി, വടക്കാഞ്ചേരി, വേലൂർ കൊട്ടേക്കാട്, വലപ്പാട്, ഒല്ലൂർ, എന്നിവിടങ്ങളിൽ നിന്നും മേഖല പദയാത്രകളും ഒന്നാം ഘട്ടത്തിൽ പാലയൂരിൽ എത്തി ചേർന്നു. രണ്ടാം ഘട്ടം പാവറട്ടിയിൽ നിന്നും. 2.45 ന് ആരംഭിച്ച് 4 മണിയോടെ പാലയൂരിൽ എത്തിചേർന്നു തുടർന്ന് നടന്ന പൊതുസമ്മേളനം മാർ ജെയ്ക്കബ്ബ് തൂങ്കുഴി മെത്രാപോലീത്ത ഉദ്ഘാടനം ചെയ്തു. അതിരൂപതാ ആർച്ച്ബിഷപ്പ് മാർ ആൻഡ്രൂസ് താഴത്ത് അധ്യക്ഷത വഹിച്ചു.അതിരൂപതാ സഹായ മെത്രാൻ മാർ ടോണി നീലങ്കാവിൽ സ്വാഗതമാശംസിച്ചു മാർ തോമാ ശ്ലീഹായുടെ പാദസ്പർശനമേറ്റ പാലയൂർ പുണ്യ ഭൂമിയിൽ വെച്ച് മാർ തോമാ ശ്ലീഹായുടെ രക്തസാക്ഷിത്വത്തിന്റെ 1950 വാർഷികം മുഖ്യാതിഥിയും പാലക്കാട് രൂപത ബിഷപ്പുമായ മാർ ജെയ്ക്കബ്ബ് മനത്തോടത്ത് മെത്രാൻ ദീപം തെളിയിച്ച് അനുസ്മരിച്ചു. പാലയൂർ മഹാ തീർത്ഥാടനം സെക്രട്ടറി സി കെ ജോസ് പൊതുസമ്മേളന അവതരണം നടത്തി. വികാരി ജനറാൾ മോൺ. ജോസ് കോനിക്കര , കെ സി ബി സി ലെയ്റ്റി കമ്മീഷൻ സെക്രട്ടറി പ്രൊഫ. കെ എം ഫ്രാൻസിസ്, എന്നിവർ ആശംസകളർപ്പിച്ചു. പാസ്റ്ററൽ കൗൺസിൽ സെക്രട്ടറി ഡോ മേരി റെജീന വിശ്വാസ പ്രതിജ്ഞ ചൊല്ലി കൊടുത്തു. ആർച്ച് പ്രീസ്റ്റ് ഡോ. ഡേവിസ് കണ്ണമ്പുഴ തീർത്ഥാടന പ്രവർത്തനങ്ങളെ വിശദീകരിച്ചു. മുൻ വർക്കിംഗ് ചെയർമാൻമാരായ ഫാദർ ലൂയിസ് എടക്കളത്തൂർ, ഫാദർ ജോൺ കിടങ്ങൻ , ഫാദർ ജോസ് പുന്നോലിപറമ്പിൽ ജനറൽ സെക്രട്ടറിമാരായ ജെയ്സൺ സി ജി, സി കെ ജോസ് എന്നിവരെ ആദരിച്ചു. ജനറൽ കൺവീനർ ഫാദർ അജിത്ത് തച്ചോത്ത് നന്ദി പറഞ്ഞു