Post Header (woking) vadesheri

പാലയൂർ തർപ്പണ തിരുനാൾ സമാപിച്ചു.

Above Post Pazhidam (working)

ചാവക്കാട് : പാലയൂർ മാർ തോമ മേജർ ആർക്കി എപ്പിസ്കോപ്പലിലെ തർപ്പണ തിരുനാൾ വർണ്ണ മനോഹരവും ഭക്തിസാന്ദ്രവുമായി സമാപിച്ചു. രാവിലെ 6.30 നു നടന്ന തിരുനാൾ തിരുകർമ്മങ്ങൾക്ക് ആർച്ച് പ്രീസ്റ്റ് ഡോ. ഡേവിസ് കണ്ണമ്പുഴ കാർമ്മികത്വം വഹിച്ചു. രാവിലെ 10 ന് നടന്ന തർപ്പണ തിരുനാൾ ആഘോഷമായ ദിവ്യബലിക്കും ലദീഞ് നൊവേന തിരുകർമ്മങ്ങൾക്കും ഫാദർ വിൽസൺ പിടിയത്ത് മുഖ്യ കാർമ്മികത്വം വഹിച്ചു. ഫാദർ ഹാഡ്‌ലി നീലങ്കാവിൽ തിരുനാൾ സന്ദേശം നൽകി.

Arya bhavan inner

Second Paragraph  Sarovaram(working)

ഉച്ച തിരിഞ്ഞ് നടന്ന സമൂഹമാമോദീസായ്ക്ക് അതിരൂപത സഹായ മെത്രാൻ മാർ ടോണി നീലങ്കാവിൽ മുഖ്യ കാർമ്മികത്വം വഹിച്ചു. ഫാദർ ജോജോ ചക്കുംമൂട്ടിൽ , ഫാദർ സിജോഷ് വാതൂക്കാടൻ എന്നിവർ സഹകാർമ്മികരായി . ഉച്ചതിരിഞ്ഞ് 4 മണിക്ക് നടന്ന തിരുനാൾ സമാപന ദിവ്യബലിക്ക് ഫാദർ ഫ്രാൻസിസ് മുട്ടത്ത് മുഖ്യ കാർമ്മികത്വം വഹിച്ചു. തിരുനാൾ മുഖ്യ പ്രദക്ഷിണത്തിന് ഫാദർ ജോൺ പോൾ ചെമ്മണ്ണൂർ മുഖ്യ കാർമ്മികനായി തുടർന്ന് വർണ്ണമഴ വെടികെട്ടും ന്യൂ സംഗീത് തിരൂർ അവതരിപ്പിച്ച മെഗാബാൻഡ് ഷോ യുമുണ്ടായിരുന്നു.

Third paragraph Saravan bhavan