പാലയൂർ തർപ്പണ തിരുനാൾ ഭക്തിസാന്ദ്രം
ചാവക്കാട് പാലയൂർ: മാർ തോമ മേജർ ആർക്കി എപ്പിസ്കോപ്പൽ തീർത്ഥകേന്ദ്രത്തിലെ തർപ്പണ തിരുനാൾ ഭക്തിസാന്ദ്രമായി. ശനിയാഴ്ച വൈകീട്ട് നടന്ന ആഘോഷമായ ദിവ്യബലി, ലദീഞ്ഞ്, നൊവേന, കൂടുതുറക്കൽ തുടങ്ങിയ ശുശ്രൂഷകൾക്ക് അതിരൂപത വികാരി ജനറാൾ മോൺ. ജോസ് കോനിക്കര മുഖ്യ കാർമ്മികത്വം വഹിച്ചു. കുടുംബ കൂട്ടായ്മകളുടെ ആഭിമുഖ്യത്തിൽ ദേവാലയത്തിലേക്ക് അമ്പ് ,വള, ശൂലം എഴുന്നുള്ളിപ്പ് നടന്നു. തുടർന്ന് വർണ്ണ മഴ വെടികെട്ട് നടന്നു.
ഞായർ രാവിലെ 6.30 ന് ആർച്ച് പ്രീസ്റ്റ് ഡോ ഡേവിസ് കണ്ണമ്പുഴയുടെ കാർമികത്വത്തിൽ ദിവ്യബലിയുണ്ടായിരിക്കും. രാവിലെ 10 ന് നടക്കുന്ന പ്രധാന ദിവ്യബലിയിൽ ഫാദർ വിൽസൺ പിടിയത്ത് മുഖ്യ കാർമ്മികത്വം വഹിക്കും. ഫാദർ ഹാഡ്ലി നീലങ്കാവിൽ തിരുനാൾ സന്ദേശം നൽകുന്നു.ഉച്ച കഴിഞ്ഞ് 2 മണിക്ക് നടക്കുന്ന ആഘോഷമായ സമൂഹമാമോദീസായ്ക്കു അതിരൂപത സഹായ മെത്രാൻ മാർ ടോണി നീലങ്കാവിൽ മുഖ്യ കാർമ്മികത്വം വഹിക്കുന്നു. ഉച്ചതിരിഞ്ഞ് 4 മണിക്ക് നടക്കുന്ന ദിവ്യബലിക്ക് ഫാദർ ഫ്രാൻസിസ് മുട്ടത്ത് കാർമ്മികത്വം വഹിക്കുന്നു. തുടർന്ന് തിരുനാൾ പ്രധാന പ്രദക്ഷിണവും വർണ്ണ മഴയും ന്യൂ സംഗീത് തിരൂർ അവതരിപ്പിക്കുന്ന മെഗാ ബാൻഡ് ഷോ ഉണ്ടായിരിക്കും