Post Header (woking) vadesheri

പാലയൂർ ജാഗരണ പദയാത്ര നടത്തി.

Above Post Pazhidam (working)

ചാവക്കാട് : അമ്പതു നോമ്പിന്റെ ആദ്യ വെള്ളിയാഴ്ച വൈകീട്ട് ആറുമണിക്ക് കോട്ടപ്പടി സെൻറ് ലാസ്സേഴ്സ് ദേവാലയത്തിൽ വിശുദ്ധ കുർബാനയും കുരിശിന്റെ വഴി പ്രാർത്ഥനയ്ക്കും ശേഷം പാലയൂർ ജാഗരണ പദയാത്ര നടത്തി. നൂറുകണക്കിന് വിശ്വാസികൾ പങ്കെടുത്ത പദയാത്ര മമ്മിയൂർ, മുതുവട്ടൂർ വഴി പാലയൂരിൽ എത്തിച്ചേർന്നു.

Arya bhavan inner

മാർത്തോമാ ശ്ലീഹായാൽ സ്ഥാപിതമായ കുരിശിനു സമീപമുള്ള കൽ വിളക്കിൽ തിരി തെളിയിച്ചുകൊണ്ട് ദൈവാലയത്തിൽ പ്രവേശിച്ചു. പാലയൂർ ആർക്കി എപ്പിസ്കോപ്പൽ തീർത്ഥകേന്ദ്രം റെക്ടർ  ഫാ. ഡേവിസ് കണ്ണമ്പുഴ പദയാത്രയെ സ്വീകരിച്ചു. കോട്ടപ്പടി പള്ളി വികാരി . ഫാ. ഷാജി കൊച്ചുപുരയ്ക്കൽ, അസിസ്റ്റൻറ് വികാരി

Second Paragraph  Sarovaram(working)

. ഫാ. വിബി പൊറുത്തുകാരൻ, കൈകാരന്മാരായ അലക്സ് ചീരൻ, സോണി തോമസ്, ജോസി ചുങ്കത്ത്, മനീഷ് സുരേഷ്, സി എൽ സി ഭാരവാഹികളായ ജിജോ ജോർജ്, ബെറ്റി അലക്സ്, ജോമോൻ , പി ആർ ഓ ബിജു അന്തിക്കാട്ട് എന്നിവർ നേതൃത്വം നൽകി.

Third paragraph Saravan bhavan