ഇമ്മാനുവേല്‍ ജീവകാരുണ്യസമിതിയുടെ ക്രിസ്തുമസ് ആഘോഷം

ചാവക്കാട് : തെരുവുമക്കള്‍ക്കും അനാഥര്‍ക്കും വിരുന്നൊരുക്കി പാലയൂര്‍
ഇമ്മാനുവേല്‍ ജീവകാരുണ്യസമിതി 24 ാം വര്‍ഷവും തുടര്‍ ച്ചയായി
ക്രിസ്തുമസ് ആഘോഷിക്കുന്നു. ഗുരുവായൂര്‍ കിഴക്കേ ഭാഗം മല്യേഷ
ടവറിനുസമീപമുള്ള ഇമ്മാ നുവേല്‍ നഗറിലാണ് ചൊവ്വാഴ്ച ക്രിസ്തുമസ്
സദ്യ നല്‍കുന്നതെന്ന് സമിതി ഡയറക്ര്‍ സി എല്‍ ജേക്കബ് അറിയി ച്ചു. ഉ ച്ചക്ക് 11 ന്
ത്യശൂര്‍ അതിരൂപത സഹായമെത്രാ3 മാര്‍ ടോണി നീലങ്കാവില്‍ തെരുവിന്‍റെ
മക്കളോടൊ പ്പമുള്ള ക്രിസ്തുമസ് ആഘോഷം ഉദ്ഘാടനം ചെയ്യും . കേക്ക്
മുറി ച്ചു പങ്കുവെയ്ക്കും . പാലയൂര്‍ തീര്‍ഥകേന്ദ്രം ഗായകസംഘം
അവതിരി പ്പിക്കുന്ന ഗാനാലാപനം അരങ്ങേറും. രാക്ഷ്ട്രീയ സാമൂഹിക
സാംസ്കാരിക മത രംഗങ്ങളില്‍ പ്രവര്‍ ത്തിക്കുന്ന നിരവധി പ്രമുഖര്‍ ആഘോഷ
പരിപാടികളില്‍ പങ്കെടുക്കും