Header 1 = sarovaram
Above Pot

പാലയൂർ കൺവെൻഷന് തുടക്കമായി.

ചാവക്കാട് : രജത ജൂബിലിയാഘോഷിക്കുന്ന പാലയൂർ മഹാ തീർത്ഥാടനത്തിനു മുന്നോടിയായി മുൻ വർഷങ്ങളിലേപ്പോലെ പാലയൂർ കൺവെൻഷൻ ഇന്ന് പാലയൂർ മേജർ ആർക്കി എപ്പിസ്കോപ്പൽ തീർത്ഥാടന കേന്ദ്രത്തിൽ തുടങ്ങി. തൃശൂർ അതിരൂപത വികാരി ജനറാളും മഹാതീർത്ഥാടനം കമ്മിറ്റി ചെയർമാനുമായ മോൺ. ജോസ് വള്ളൂരാൻ പാലയൂർ കൺവെൻഷൻ ദിവ്യബലിയർപ്പിച്ച് ഉദ്ഘാടനം ചെയ്തു. കൽ കുരിശിന്റെ സമീപത്തു നിന്നും കൊണ്ടുവന്ന സമ്പൂർണ്ണ ബൈബിൾ അൾത്താരയിൽ പ്രതിഷ്ഠിച്ചു കൊണ്ടാണ് പാലയൂർ കൺവെൻഷന് തിരിതെളിയിച്ചത്. മാർച്ച് 31, ഏപ്രിൽ 1,2 വ്യാഴം വെള്ളി ശനി ദിവസങ്ങളിലാണ് പാലയൂർ കൺവെൻഷൻ നടക്കുന്നത്.

അതിരൂപതാ കരിസ്മാറ്റിക് ഡയറക്ടറും പ്രസിദ്ധ വചനപ്രഘോഷകനുമായ റവ ഫാദർ ഷാജൻ തേർമഠവും ടീമുമാണ് കൺവെൻഷൻ നയിക്കുന്നത്. എല്ലാ ദിവസവും വൈകീട്ട് 5 മുതൽ രാത്രി 9 വരെയാണ് കൺവെൻഷൻ നടക്കുന്നത്. ആർച്ച് പ്രീസ്റ്റും മഹാ തീർത്ഥാടനം വർക്കിംഗ് ചെയർമാനുമായ
റവ ഡോ. ഡേവിസ് കണ്ണമ്പുഴ , ജനറൽ കൺവീനർ റവ ഫാദർ അജിത്ത് തച്ചോത്ത്, സഹ വികാരി റവ ഫാദർ മിഥുൻ വടക്കേത്തല, മഹാ തീർത്ഥാടനം ജനറൽ സെക്രട്ടറി സി കെ ജോസ് , പാലയൂർ കൺവെൻഷൻ കൺവീനർ ജസ്റ്റിൻ ബാബു സി എം , കൺവീനർ മാരായ പി.ഐ ലാസർ മാസ്റ്റർ , ജോയ്ചിറമ്മൽ , കൈക്കാരന്മാരായ ഫ്രാൻസിസ് മുട്ടത്ത് , ഇ എഫ് ആന്റണി, തോമസ് കിടങ്ങൻ എന്നിവർ നേതൃത്വം നൽകി.

Vadasheri Footer