പാലയൂര്‍ തര്‍പ്പണ തിരുനാളിന് തുടക്കമായി

ചാവക്കാട്: പാലയൂര്‍ മാര്‍തോമ അതിരൂപത തീര്‍ഥകേന്ദ്രത്തിലെ തര്‍പ്പണ തിരുനാളിന് തുടക്കമായി. ശനിയാഴ്ച വൈകീട്ട് നടന്ന ലദീഞ്ഞ്, നൊവേന, ദിവ്യബലി, വേസ്പര, കൂടുതുറക്കല്‍ ശുശ്രൂഷ, തിരുസ്വരൂപം എഴുന്നള്ളിച്ചു വെയ്ക്കല്‍ എന്നിവക്ക് അതിരൂപത ചാന്‍സലര്‍ ഫാ. സണ്ണി കുറ്റിക്കോട്ടയില്‍ മുഖ്യ കാര്‍മ്മികത്വം വഹിച്ചു.വൈകീട്ട് തിരുനാള്‍ ഭക്ഷണവിതരണം ആരംഭിച്ചു.

രാത്രി ഇടവകയിലെ വിവിധ യൂണിറ്റുകളുടെ അമ്പ്, വള, ശൂലം എഴുന്നെള്ളിപ്പ് എന്നിവ ഉണ്ടായി.തീര്‍ത്ഥകേന്ദ്രം റെക്ടര്‍ ഫാ.വര്‍ഗീസ് കരിപ്പേരി, സഹവികാരി ഫാ. സിന്റോ പൊന്തേക്കന്‍, ഭാരവാഹികളായ സി.എം. ജസ്റ്റിന്‍ ബാബു,സി.ഡി. ലോറന്‍സ്,ബിജു മുട്ടത്ത്,സി.ജി. ജെയ്‌സണ്‍, ജോയ് ചിറമ്മല്‍, സി.ഡി.ഫ്രാന്‍സീസ്, പീയൂസ് ചിറ്റിലപ്പിള്ളി തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

new consultancy

ഞായറാഴ്ച രാവിലെ 9.30 ന് നടക്കുന്ന ആഘോഷമായ തിരുനാള്‍ പാട്ടുകുര്‍ബ്ബാനക്ക് മാര്‍ ജെയ്ക്കബ്ബ് തൂങ്കുഴി മുഖ്യകാര്‍മ്മികത്വം വഹിക്കും.രാവിലെ എട്ട് മുതല്‍ ഉച്ചതിരിഞ്ഞ് രണ്ടു വരെ തിരുനാള്‍ ഭക്ഷണവിതരണം ഉണ്ടാവും.രാവിലെ 6.30 നും വൈകീട്ട് നാലിനും ദിവ്യബലി ഉണ്ടായിരിക്കും.വൈകീട്ടുള്ള ദിവ്യബലിക്കുശേഷം ജൂതകുന്ന് കപ്പേളയിലേക്ക് തിരുനാള്‍ പ്രദക്ഷിണം ഉണ്ടാവും. ഉച്ചക്ക് രണ്ടിന് തളിയക്കുളം കപ്പേളയില്‍ ആഘോഷമായ മാമ്മോദീസയും തിരുകര്‍മ്മവും തുടര്‍ന്ന് ദിവ്യബലിയുമുണ്ടായിരിക്കും.വൈകീട്ട് ഏഴിന് ബാന്റ്‌മേളവും സംഘടിപ്പിച്ചിട്ടുണ്ട്.

buy and sell new