Header Aryabhvavan

റെയിൽവെ മേൽപ്പാലനിർമ്മാണം ഉടൻ ആരംഭിക്കണം : ഡി വൈ എഫ് ഐ

Above article- 1

ഗുരുവായൂർ : റെയിൽവെ മേൽപ്പാലനിർമ്മാണം ഉടൻ ആരംഭിക്കണമെന്ന് ഡി.വൈ.എഫ്.ഐ ഗുരുവായൂർ മേഖല സമ്മേളനം ആവശ്യപ്പെട്ടു. ഗുരുവായൂർ പടിഞ്ഞാറെ നട നഗരസഭ റസ്റ്റ് ഹൗസിൽ നടന്ന മേഖല സമ്മേളനം ഡി.വൈ.എഫ്.ഐ ജില്ലാ പ്രസിഡന്റ് കെ.വി രാജേഷ് ഉദ്ഘാടനം ചെയ്തു . മേഖല പ്രസിഡന്റ് വിഷ്ണു വസന്തകുമാർ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് സെക്രട്ടറി വി അനൂപ്, ബ്ലോക്ക് പ്രസിഡന്റ് എറിൻ ആന്റണി, ബ്ലോക്ക് ഭാരവാഹികളായ കെ.എസ് അനൂപ്, കെ.എൽ മഹേഷ്, കെ.ബി ഫസലുദ്ദീൻ, കെ.ആർ സൂരജ് എന്നിവർ സംസാരിച്ചു.

new consultancy

Astrologer

പുതിയ മേഖല ഭാരവാഹികളായി വിഷ്ണു വസന്തകുമാർ ( പ്രസിഡന്റ് ) കെ.എൻ രാജേഷ് ( സെക്രട്ടറി) കെ. പ്രതീഷ് (ട്രഷറർ) പി.എസ് സന്ദീപ് , സി.എസ് ഐശ്വര്യ ( വൈസ് പ്രസിഡന്റ്) കെ.കെ കിഷോർകുമാർ, വിശാൽ ഗോപാലകൃഷ്ണൻ ( ജോ. സെക്രട്ടറി) എന്നിവരെ തിരഞ്ഞെടുത്തു.

buy and sell new

Vadasheri Footer