Post Header (woking) vadesheri

പാലക്കാട് സംഘര്‍ഷം : രണ്ടിടങ്ങളിലായി കോണ്‍ഗ്രസ്, സിപിഎം പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു

Above Post Pazhidam (working)

പാലക്കാട് : തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ കൊട്ടിക്കലാശത്തിന് പിന്നാലെ പാലക്കാട് സംഘര്‍ഷം. രണ്ടിടങ്ങളിലായി കോണ്‍ഗ്രസ്, സിപിഎം പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു. പാലക്കാട് മുതലമട അംബേദ്കര്‍ കോളനിയിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ശിവരാജനും ഗോവിന്ദാപുരത്ത് സിപിഎം ബ്രാഞ്ച് സെക്രട്ടറിക്ക് ജയ്‌ലാവ്ദീനുമാണ് വെട്ടേറ്റത്. തലക്ക് വെട്ടേറ്റ ജയ്‌ലാവ്ദീനെ പാലക്കാട് നിന്ന് തൃശൂര്‍ മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.

Arya bhavan inner

കിട്ടുചാമി, വിജയ്, സുരേഷ് എന്നിവര്‍ക്കും അക്രമത്തില്‍ പരിക്കേറ്റു. ശിവരാജന്റെ നില ഗുരുതരമാണ്.

Second Paragraph  Sarovaram(working)

ആലത്തൂരില്‍ കൊട്ടിക്കലാശം നടന്ന വേദിയില്‍ തന്നെ രമ്യ ഹരിദാസിന് നേരെ ആക്രമണമുണ്ടായത്. ആലത്തൂര്‍ എംഎല്‍എ പ്രസേനന്‍ ആശുപത്രിയിലാണ്. ഇതിന് പിന്നാലെയാണ് മുതലമടയില്‍ സംഘര്‍ഷമുണ്ടായത്. ഇതേ സമയത്തു തന്നെയാണ് ഗോവിന്ദാപുരത്തും അക്രമസംഭവമുണ്ടായത്. ആലത്തൂരും പാലക്കാടും കനത്ത പൊലീസ് സുരക്ഷയും ജാഗ്രതയും തുടരുകയാണ്.

Third paragraph Saravan bhavan

തിരുവനന്തപുരം മംഗലപുരത്ത് കോണ്‍ഗ്രസുകാരനായ പഞ്ചായത്ത് മെമ്ബര്‍ അജയ് കുമാറിനെ വീട്ടില്‍ കയറി വെട്ടി പരിക്കേല്‍പ്പിച്ചു. അജയകുമാറിന്റെ അമ്മയടക്കം നാല് പേര്‍ക്ക് പരിക്കേറ്റു. സി.പി.എം പ്രവര്‍ത്തകരാണ് അക്രമത്തിന് പിന്നിലെന്നാണ് നാട്ടുകാര്‍ പറയുന്നത്.

First Paragraph Jitesh panikar (working)