Post Header (woking) vadesheri

പാലക്കാട് അയ്യപ്പൻ വിളക്കിനിടെ ആനയിടഞ്ഞു 5 പേർക്ക് പരിക്ക്

Above Post Pazhidam (working)

പാലക്കാട്: അയ്യപ്പൻ വിളക്കിനിടെ ആനയിടഞ്ഞു 5 പേർക്ക് പരിക്ക്. പാലക്കാട് വണ്ടാഴി ചന്ദനാംപറമ്പ് അയ്യപ്പൻവിളക്കിൻ്റെ പാലക്കൊമ്പ് എഴുന്നള്ളത്തിനിടെയാണ് ആനയിടഞ്ഞത്.

Ambiswami restaurant

ആനപ്പുറത്ത് ഉണ്ടായിരുന്ന കിഴക്കഞ്ചേരി പുന്നപ്പാടം സ്വദേശി അജിത്ത്, ഇളവംപാടം സ്വദേശി വൈശാഖ്, എരിക്കിൻചിറ ജിത്തു, വണ്ടാഴി സ്വദേശിനി തങ്കമണി, ആനയുടെ പാപ്പാൻ എന്നിവർക്കാണ് പരിക്കേറ്റത്.

പരിക്കേറ്റവരെ തൃശ്ശൂർ മെഡിക്കൽ കോളേജിലും നെന്മാറയിലെ സ്വകാര്യ ആശുപത്രിയിയിലും പ്രവേശിപ്പിച്ചു. രാത്രി ഒൻപത് മണിയോട് കൂടിയാണ് സംഭവം. ചിറക്കൽ ശബരിനാഥൻ എന്ന ആനയാണ് ഇടഞ്ഞത്.

Second Paragraph  Rugmini (working)