Above Pot

ഗുരുവായൂരപ്പന്റെ കൊമ്പന്മാർക്ക് കരിമ്പുമായി തമിഴ്നാട് കർഷകൻ

ഗുരുവായൂർ : ഗുരുവായൂരപ്പന്റെ ഗജവീരൻമാർക്ക് നൽകാൻ കരിമ്പുമായി തമിഴ്നാട് സ്വദേശിയും കുടുംബവുമെത്തി. ദേവസ്വം പുന്നത്തൂർ ആനക്കോട്ടയിലാണ് തമിഴ്നാട് കല്ലാകുറിച്ചി ശങ്കരപുരം താലൂക്ക് സ്വദേശി നടരാജനും കുടുംബവും ഇന്നു കരിമ്പുമായെത്തിയത്.

Astrologer

5 ടൺ കരിമ്പ് ഇവർ ആനക്കോട്ടയിൽ എത്തിച്ചു..ജീവധനം അസി.മാനേജർ ലെജുമോൾ കരിമ്പ് ഏറ്റുവാങ്ങി. ശ്രീ ഗുരുവായൂരപ്പ ഭക്തനായ നടരാജൻ ഭാര്യയ്ക്കും മക്കൾക്കൊപ്പമാണ് ആനക്കോട്ടയിലെത്തിയത്. കരിമ്പ് കർഷകനാണ് നടരാജൻ.

Vadasheri Footer