പാകിസ്ഥാൻ ക്രീമുകൾ തേച്ച് യുവതികൾ നിത്യ രോഗികൾ ആകുന്നു

Above Post Pazhidam (working)

തിരുവനന്തപുരം : വ്യാജ സൗന്ദര്യ വർദ്ധക വസ്തുക്കളുടെ വിപണനം തടയുന്നതിനായി ഡ്രഗ്സ്കൺട്രോൾ വകുപ്പ് ആവിഷ്കരിച്ച് നടപ്പാക്കുന്ന ഓപ്പറേഷൻ സൗന്ദര്യയുടെ ഭാഗമായി 10ലക്ഷത്തോളം രൂപയുടെ വ്യാജ സൗന്ദര്യ വർദ്ധക വസ്തുക്കൾ പിടികൂടിയതായി മന്ത്രി കെ.മുരളീധരൻ. അറിയിച്ചു. ജൂലായ് അവസാനവാരത്തോടെ ഓപ്പറേഷൻ സൗന്ദര്യയുടെ നാല് ഘട്ടം പിന്നിട്ടപ്പോഴുള്ല കണക്കാണിത്. ഡ്രഗ്സ് കൺട്രോൾ വകുപ്പ് നടപ്പാക്കി വരുന്ന* ‘ഓപ്പറേഷൻ സൗന്ദര്യ’ യുടെ വിവിധ ഘട്ടങ്ങളിലായി ആകെ 9.64ലക്ഷത്തിന്റെ വ്യാജ സൗന്ദര്യ വർദ്ധക വസ്തുക്കളാണ് പിടികൂടിയത്.

Poonthanam


ഓപ്പറേഷൻ സൗന്ദര്യയുടെ ആദ്യഘട്ടത്തിൽ 5,09,303 രൂപ, രണ്ടാംഘട്ടം 2.50 ലക്ഷം, മൂന്നാംഘട്ടം 1.50 ലക്ഷം, നാലാം ഘട്ടം 55,000 രൂപ എന്നിങ്ങനയാണ് പിടിച്ചെടുത്ത വ്യാജ സൗന്ദര്യ വർദ്ധക വസ്തുക്കളുടെ മൂല്യം. കോസ്മെറ്റിക്സ് റൂൾസ് 2020 പ്രകാരമുള്ല മാനദണ്ഡങ്ങൾ പാലിക്കാത്തതും മതിയായ കോസ്മെറ്റിക്സ് നിർമ്മാണ ലൈസൻസുകളില്ലാതെ നിർമ്മിച്ച്/വിതരണം ചെയ്തതും നിയമപരമായ വ്യവസ്ഥകൾ പാലിക്കാതെ വിപണിയിൽ എത്തിച്ചതുമായ സൗന്ദര്യവർദ്ധക വസ്തുക്കൾ പിടികൂടിയവയിൽ ഉൾപ്പെടുന്നു.

Vasudev Inn
Rugmani 700-200

കൗമാര പ്രായക്കാരിലും കുട്ടികളിലും ഫേസ് ക്രീമുകളുടെ അമിത ഉപയോഗവുമായി ബന്ധപ്പെട്ട ആരോഗ്യപ്രശ്നങ്ങൾ ഉയരുന്ന സാഹചര്യത്തിൽ, ഡ്രഗ്സ് ഇന്റലിജൻസ് വിഭാഗത്തിന്റെ നേതൃത്വത്തിൽ ഓപ്പറേഷൻ സൗന്ദര്യയിലൂടെ സംസ്ഥാന വ്യാപക പരിശോധനകൾ നടത്തി ഇത്തരം ക്രീമുകൾ ഉൾപ്പെടെയുള്ല സൗന്ദര്യവർദ്ധക വസ്തുക്കളുടെ സാമ്പിളുകൾ ഗുണനിലവാര പരിശോധനയ്ക്കായി ശേഖരിച്ച് വകുപ്പിന്റെ തിരുവനന്തപുരം, എറണാകുളം ഡ്രഗ്സ് ടെസ്റ്റിംഗ് ലബോറട്ടറികളിലേക്ക് അയച്ചു.

ഇതിൽ ചില ലിപ്സ്റ്റിക്, ഫേസ് ക്രീം സാമ്പിളുകളിൽ അനുവദനീയമായ പരിധിയേക്കാൾ കൂടുതലായി മെർക്കുറിയുടെ അംശം കണ്ടെത്തിയതിൻ്റെ അടിസ്ഥാനത്തിൽ ഇവ വിപണിയ= നിന്നും പിൻവലിക്കുന്നതിനുള്ല നടപടി സ്വീകരിക്കുകയും നിയമം ലംഘിച്ച് ഇത്തരം ഉൽപ്പന്നങ്ങൾ നിർമ്മിച്ച് വിതരണം ചെയ്തവർക്കെതിരെ നിയമ നടപടികൾ സ്വീകരിക്കുകയും ചെയ്തു.

First Paragraph Jitesh panikar (working)

ഫേസ് ക്രീമുകളിൽ 1% പി.പി.എം (പാർട്‌സ് പെർ മില്ല്യൺ) മാത്രമാണ് അനുവദനീയമായിട്ടുല്ല എന്നാൽ കേരളത്തിലെ വിപണിയിൽ നിന്ന് പിടികൂടിയ ഫൈസ (FAIZA), ഗോറി (GOREE) എ ഫേസ്ക്രീമുകളിൽ 20,000 വരെ പി.പി.എം മൂല്യം കണ്ടെത്തി. ഇത് ഗുരുതര ത്വക്ക് രോഗങ്ങൾക്ക മറ്റ് രോഗങ്ങൾക്കും കാരണമാകും. പാകിസ്ഥാൻ നിർമ്മിതമായ ഈ ക്രീമുകൾ പർച്ചേസ് ബില്ലുകൾ പോലുമില്ലാതെയാണ് വിപണിയിൽ എത്തുന്നത്. ഈ സാഹചര്യത്തിൽ ഇത്തരം ക്രീമുകൾ ഉപയോഗിക്കരുത്. ഇവ വിപണിയിലെത്തുന്നത് തടയാൻ ഡ്രഗ്‌സ് കൺട്രോൾ വിഭാഗത്തിന് കർശന നിർദ്ദേശം നൽകി.