നിരവധി കേസിലെ പ്രതിയായ യുവാവ് പിടിയിൽ

Above Post Pazhidam (working)

ഗുരുവായൂർ:   നിരവധി കവർച്ച കേസിലെ പ്രതിയായ യുവാവിനെ  ഗുരുവായൂർ ടെമ്പിൾ പോലീസ് പിടി കൂടി . തിരുവനന്തപുരം വിളപ്പിൽ വില്ലേജ് പുളിയറക്കോണം ശ്രീശൈലം നാഗക്കൂട് പുത്തൻവീട്ടി ശശികുമാറിന്റെ മകൻ ശരത് (49) ആണ് പിടിയിലായത്.

Poonthanam

രാത്രികാല പെട്രോളിങ് നടത്തുന്നതിനിടയിലാണ് പടിഞ്ഞാറെ നടയിൽ വച്ച് ഇയാളെ പോലീസ് സംഘം ശ്രദ്ധിക്കുന്നത്. സംശയം തോന്നി ചോദ്യം ചെയ്‌ത ശേഷം സ്റ്റേഷനിലെത്തിച്ച് പേരും വിലാസവും ശേഖരിച്ച് വിശദമായ പരിശോധന നടത്തി.

Vasudev Inn
Rugmani 700-200

പോലീസ് അന്വേഷണത്തിൽ ഇയാൾ ആറോളം ക്രിമിനൽ കേസുകളിൽ പ്രതിയാണെന്ന് വ്യക്തമായി. തുടർന്ന് നടത്തിയ വിവരശേഖര്‌ണത്തിലാണ് കഴിഞ്ഞ മാസം എറണാകുളം സെൻട്രൽ പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്‌തപ്രമുഖ മോഷണക്കേസിലെ പ്രതിയും ഇയാൾ തന്നെയെന്ന് തെളിഞ്ഞത്. ഉടൻ തന്നെ വിവരം എറണാകുളം സെൻട്രൽ പോലീസിനെ അറിയിക്കുകയും, അവർ ഗുരുവായൂർ ടെമ്പിൾ സ്റ്റേഷനിലെത്തി പ്രതിയെ കസ്റ്റഡിയിൽ വാങ്ങുകയും ചെയ്തു.


ഇൻസ്പെക്ടർ വിനോദ് വലിയാറ്റൂരിന്റെ നേത്യത്വത്തിൽ എ എസ് ഐ ബി‌നീഷ്, സിപിഒ ക ജിതിൻ, സീനിയർ സി പി ഒ സാജൻ, വുമൺ സിപി ഒമാരായ നീതു, ഇന്ദുലേഖ എന്നിവരടങ്ങിയ സംഘമാണ് പരിശോധനയ്ക്കും അന്വേഷണത്തിനും നേതൃത്വം നൽകിയത്.

First Paragraph Jitesh panikar (working)