
പൈതൃകം ഗുരുവായൂരിന്റെ ഏകദിന ശിബിരം.

ഗുരുവായൂർ : പൈതൃകം ഗുരുവായൂരിന്റെ ആഭിമുഖ്യത്തില്‍ വിദ്യാര്‍ത്ഥികള്‍ക്കും രക്ഷിതാക്കള്‍ക്കുമായി ഏകദിന ശിബിരവും കാര്‍ഗില്‍ വിജയ് ദിവസ് ആചരണവും നടത്തുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

‘സമര്‍ത്ഥ 2025 എന്ന പേരില്‍ ജൂലൈ 20 വൈകിട്ട് മൂന്നിന് ഗുരുവായൂര്‍ രുഗ്മിണി റീജന്‍സിയില്‍ നടത്തുന്ന ഏകദിന ശിബിരത്തില്‍, നല്ല ശീലങ്ങള്‍, കളിയില്‍ അല്പം കാര്യം, വ്യക്തി നിര്‍മാണം, സ്വഭാവ രൂപീകരണം, ലക്ഷ്യബോധം, ആത്മവിശ്വാസം എന്നീ വിഷയങ്ങളിലായി ഡോ. ശ്രീനാഥ് കാരയാട്ടിന്റെ നേതൃത്വത്തിലുള്ള വിദഗ്ധരായ പരിശീലകര്‍ ക്ലാസുകള്‍ നയിക്കും.
പൈതൃകം സൈനിക സേവാസമിതിയുടെ നേതൃത്വത്തില്‍, ജൂലൈ 26 ന് നഗരസഭ ലൈബ്രറി ഹാളിലാണ് കാര്‍ഗില്‍ വിജയ് ദിവസിനോടനുബന്ധിച്ചുളള സാംസ്‌കാരിക ദേശസ്‌നേഹ സദസ് നടത്തുക. രാവിലെ 10 ന് കേണല്‍ തോമസ് ഉദ്ഘാടനം ചെയ്യും. മുഖ്യാതിഥി, വൈസ് അഡ്മിറല്‍ കെ ആര്‍ നായരെ ചടങ്ങില്‍ ആദരിക്കും. മേജര്‍ പി ജെ സ്റ്റൈജുവിന്റ നേതൃത്വത്തില്‍ എന്‍സിസി കേഡറ്റുകളുടെ പരേഡും ഉണ്ടായിരിക്കും.

പൈതൃകം ഗുരുവായൂര്‍ പ്രസിഡന്റ് അഡ്വ. രാജഗോപാല്‍, കോഡിനേറ്റര്‍ അഡ്വ. രവിചങ്കത്ത്, സെക്രട്ടറി മധു കെ നായര്‍, മണലൂര്‍ ഗോപിനാഥ്, വി രാജേഷ്, ജയന്‍ കെ മേനോന്‍, സന്തോഷ് കുന്നംകുളം, കെ കെ വേലായുധന്‍ തുടങ്ങിയവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.