Madhavam header
Above Pot

പൈതൃകം ഗുരുവായൂരിന്റെ ആഭിമുഖ്യത്തിൽ ശ്രീമദ് ഭാഗവത സപ്താഹം.

ഗുരുവായൂർ: പൈതൃകം ഗുരുവായൂരിന്റെ ആഭിമുഖ്യത്തിൽ, സ്വാമി ഉദിദ് ചൈതന്യ ആചാര്യനായി 21ന് ഇന്ദിരാ ഗാന്ധി ടൗൺ ഹാളിൽ ആരംഭിക്കുന്ന ശ്രീമദ് ഭാഗവത സപ്താഹം ഹൈക്കോടതി ജഡ്ജി . ദേവൻ ഉൽഘാടനം ചെയ്യുമെന്നു സംഘാടകർ വാർത്ത സമ്മേളനത്തിൽ അറിയിച്ചു . സപ്താഹത്തിൽ ആയിരത്തിയെട്ട് അമ്മമാരുടെ ഭാഗവതപാരായണവും, അഞ്ഞൂറ്റിഒന്ന് കുട്ടികളുടെ വിഷ്ണുസഹസ്രനാമവും നടക്കും .. കേരളത്തിലങ്ങോളമിങ്ങോളമുള്ള പാരായണസമിതികളിലെ അംഗങ്ങളാണ് ആചാര്യനോടൊപ്പം ഭാഗവതം വായിക്കുന്നത് .

.

Astrologer

സപ്താഹവേദിയിൽ ഇതാദ്യമായാണത്രെ ഇത്രയും അമ്മമാർ പങ്കെടുക്കുന്ന പാരായണം സംഘടിപ്പിക്കുന്നത്.

കേരളത്തിലെ ഒട്ടുമിക്ക സ്കൂളുകളിൽ നിന്നും വിഷ്ണുസഹസ്ര നാമം ചൊല്ലുന്നതിനായി കുട്ടികൾ എത്തുന്നുണ്ട്.
തൃശൂർ ബ്രഹ്മസ്വം മoത്തിലെ വേദ വിദ്യാർഥികൾ അവതരിപ്പിക്കുന്ന വേദഘോഷത്തോടെയാണ് പരിപാടികൾ ആരംഭിക്കുന്നത്.

.28 ന് നടക്കുന്നസമാപന സഭ കോട്ടക്കൽ ആര്യവൈദ്യശാല മാനേജിങ് ട്രസ്റ്റീ. ഡോ. പി. എം വാരിയർ ഉത്ഘാടനം ചെയ്യും.

വാർത്ത സമ്മേളനത്തിൽ സപ്താഹസമിതി ജനറൽ കൺവീനർ ജി. കെ പ്രകാശൻ വർക്കിംഗ്‌ ചെയർമാൻ അഡ്വ. രവി ചങ്കത്ത്,വൈസ് ചെയർമാന്മാരായ പി. എസ്. പ്രേമാനന്ദൻ രാംസൺസ് വേണുഗോപാൽ, ഐ. പി. രാമചന്ദ്രൻ വർക്കിംഗ്‌ കൺവീനർ ഡോ. കെ. ബി. പ്രഭാകരൻ, ട്രഷറർ . ഏ. കെ. ദിവാകരൻ,സെക്രട്ടറി മധു. കെ. നായർ കൺവീനർമാരായ ശ്രീകുമാർ. പി. നായർ, , കെ കെ. വേലായുധൻ എന്നിവർ പങ്കെടുത്തു.

Vadasheri Footer