Header 1 vadesheri (working)

പൈതൃകം സൈനിക ക്ഷേമ സമിതി സൈനികരെ ആദരിച്ചു.

Above Post Pazhidam (working)

ഗുരുവായൂർ : വിജയ് ദിവസ് ആഘോഷത്തിന്റെ ഭാഗമായി പൈതൃകം ഗുരുവായൂർ സൈനിക ക്ഷേമ സമിതിയുടെ നേതൃത്വത്തിൽ രാജ്യത്തിനുവേണ്ടി സേവനം ചെയ്ത സൈനികരെയും എൻസിസി മേജറേയും ആദരിച്ചു. നഗരസഭ ലൈബ്രറി അങ്കണത്തിൽ ചേർന്ന ആദര ചടങ്ങ് ഗുരുവായൂർ നഗരസഭ ചെയർമാൻ.എം കൃഷ്ണദാസ് ഉദ്ഘാടനം ചെയ്തു

First Paragraph Rugmini Regency (working)

ബ്രിഗേഡിയർ എൻ എ സുബ്രഹ്മണ്യൻ (വൈ എസ് എം) അധ്യക്ഷനായിരുന്നു. റിട്ട.സുബേദാർ ബാലകൃഷ്ണൻ വെന്നിക്കൽ, റിട്ട. ക്യാപ്റ്റൻ പി. കെ.ജയവർദ്ധൻ എൻ.സി.സി.മേജർ പി ജെ ഷൈജു എന്നിവരെ പൊന്നാടയും ഫലകവും നൽകി ആദരിച്ചു നഗരസഭ കൗൺസിലർ ശോഭ ഹരിനാരായണൻ മുഖ്യതിഥി ആയിരുന്നു .

പൈതൃകം കോർഡിനേറ്റർ അഡ്വക്കേറ്റ് രവി ചങ്കത്ത്, അകാലത്തിൽ പൊലിഞ്ഞ സൈനികൻ വിബിൻദേവിന്റെ ബന്ധു ശ്രീകാന്ത്, റിട്ട. ട്രഷറി ഓഫീസർ ശശിധരൻ നായർ, ക്ഷേമസമിതി കൺവീനർ കെ കെ വേലായുധൻ ട്രഷറർ കെ.കെ ശ്രീനിവാസൻ ഖജാൻജി കെ സുഗതൻ പൈതൃകം സെക്രട്ടറി മധു കെ നായർ, കൺവീനർ മാരായ മുരളി അകമ്പടി, ശ്രീകുമാർ. പി. നായർ, മണലൂർ ഗോപിനാഥ്,ശ്രീധരൻ മാമ്പുഴ, രാധാകൃഷ്ണൻ ആലക്കൽ എന്നിവർ പ്രസംഗിച്ചു. രാവിലെ വാർ മെമ്മോറിയൽ സ്ഥൂപത്തിനു മുന്നിൽ പുഷ്പാർച്ചന നടത്തിയാണ് ചടങ്ങ് ആരംഭിച്ചത്.

Second Paragraph  Amabdi Hadicrafts (working)