Above Pot

പ്രഥമ പൈതൃക ദിന പുരസ്‌ക്കാരം പ്രശസ്ത ചരിത്രകാരൻ പത്മശ്രീ ഡോ: കെ.കെ. മുഹമ്മദിന്

ഗുരുവായൂര്‍: പ്രഥമ പൈതൃക ദിന പുരസ്‌ക്കാരം പ്രശസ്ത ചരിത്രകാരനും, കേന്ദ്ര സര്‍ക്കാരിന്റെ പുരാവസ്തു ഗവേഷണ വകുപ്പിലെ റീജിയണല്‍ ഡയറക്ടറായി വിരമിച്ച കോഴിക്കോട് സ്വദേശി പത്മശ്രീ ഡോ: കെ.കെ. മുഹമ്മദിന് സമ്മാനിക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. 10001/-രൂപയും, പ്രസ്തി പത്രവും, പൊന്നാടയും, ഉപഹാരവും അടങ്ങിയതാണ് പൈതൃക ദിന പുരസ്‌ക്കാരം.

First Paragraph  728-90

Second Paragraph (saravana bhavan

ലോക പൈതൃക ദിനാചരണത്തിന്റെ ഭാഗമായി ഏപ്രില്‍ 18-ന് ഞായറാഴ്ച്ച വൈകീട്ട് 4-ന് ഗുരുവായൂര്‍ നഗരസഭ ലൈബ്രറി ഹാളില്‍ നടക്കുന്ന ചടങ്ങ്, പ്രശസ്ത സാഹിത്യകാരനും, തിരക്കഥാകൃത്തുമായ മാടമ്പ് കുഞ്ഞുകുട്ടന്‍ ഉദ്ഘാടനം നിര്‍വ്വഹിയ്ക്കും. ചടങ്ങില്‍ ഗുരുവായൂര്‍ ദേവസ്വം മാനേജിങ്ങ് കമ്മറ്റി അംഗങ്ങളായ അഡ്വ: കെ.വി. മോഹനകൃഷ്ണന്‍, മല്ലിശ്ശേരി പരമേശ്വരന്‍ നമ്പൂതിരിപ്പാട് എന്നിവര്‍ മുഖ്യാതിഥികളാകും.

. ചടങ്ങില്‍ ഒട്ടേറെ പ്രമുഖര്‍ പങ്കെടുക്കുമെന്ന് വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്ത പൈതൃകം കോര്‍ഡിനേറ്റര്‍ അഡ്വ: രവി ചങ്കത്ത്, സെക്രട്ടറി മധു കെ. നായര്‍, കണ്‍വീനര്‍മാരായ കെ. സുഗതന്‍, കെ.കെ. വേലായുധന്‍, ശ്രീകുമാര്‍ പി. നായര്‍, മുരളി അകമ്പടി, ഓ.വി. രാജേഷ്, കെ.കെ. ചന്ദ്രന്‍, ആലക്കല്‍ ജയറാം, രവീന്ദ്രന്‍ വട്ടരങ്ങത്ത് എന്നിവര്‍ അറിയിച്ചു.