ഗുരുവായൂർ ക്ഷേത്ര ദർശനശേഷം പ്രധാനമന്ത്രി ബി ജെ പി പ്രവർത്തകരെ അഭിസംബോധന ചെയ്യും

">

ഗുരുവായൂര്‍: ഗുരുവായൂർ ക്ഷേത്ര ദർശനത്തിനായി വരുന്ന പ്രധാനമന്ത്രി വെള്ളിയാഴ്ച രാത്രി കൊച്ചിയിൽ എത്തും . അന്ന് രാത്രി അവിടെ തങ്ങുന്ന പ്രധാനമന്ത്രി ശനിയാഴ്ച രാവിലെ 10 ന് ഗുരുവായുരിൽ എത്തുമെന്നാണ് കരുതുന്നത് .പ്രധാനമന്ത്രിക്ക് വേണ്ടി കോയമ്പത്തുർ ആര്യവൈദ്യശാല എം ഡി ഡോ കൃഷ്ണകുമാർ നേർന്ന വഴിപാട് നടത്താനാണ് അദ്ദേഹം ഗുരുവായൂരിൽ എത്തുന്നത് . നേരത്തെ ഗുജറാത്ത് മുഖ്യമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ട സമയത്തും ഇതേ ഭക്തന്റെ വഴിപാട് നടത്താനായി നരേന്ദ്രമോദി ഗുരുവായൂർ ക്ഷേത്രത്തിൽ എത്തിയിരുന്നു

ക്ഷേത്രത്തിലെത്തുന്ന പ്രധാനമന്ത്രി നരേന്ദ്രമോദി, തൃപ്പടിയില്‍ ഉരുളി നിറയെ നറുനെയ്യും, കഥളികുലയും, പട്ടും, താമരപ്പൂവ്വും കാണിയ്ക്കയായി സമര്‍പ്പിച്ച്, ക്ഷേത്രം മേല്‍ശാന്തി പൊട്ടക്കുഴി കൃഷ്ണന്‍ നമ്പൂതിരിയില്‍നിന്നും പ്രസാദവും സ്വീകരിയ്ക്കും. മുഴുക്കാപ്പ് കളഭം ചാര്‍ത്തിയ പൊന്നുണ്ണി കണ്ണനേയാണ് പ്രധാനമന്ത്രി നാളെ ദര്‍ശിയ്ക്കുക. പ്രധാനമന്ത്രിയുടെ വകയായിട്ടാണ് നാളത്തെ മുഴുക്കാപ്പ് കളഭചാര്‍ത്ത്. കണ്ണനെ കണ്ടുവണങ്ങിയ ശേഷം താമരപൂവ്വുകൊണ്ട് തുലാഭാരവും നടത്തും. കൂടാതെ പാല്‍പായസം, അപ്പം, അട അവില്‍ എന്നീ വഴിപാടുകളും അദ്ദേഹത്തിന്റെ വകയായിട്ടുണ്ട്.

രാവിലെ 10-മണിയ്ക്ക് ഗുരുവായൂര്‍ ദേവസ്വം ശ്രീവത്സം ഗസ്റ്റ് ഹൗസിലെത്തുന്ന അദ്ദേഹം, 10.10-നാണ് ഭഗവാനെ കാണാനായി ക്ഷേത്രത്തിലേയ്ക്ക് പുറപ്പെടുന്നത്. 40-മിനിറ്റോളം ക്ഷേത്രത്തിനകത്ത് ചിലവഴിയ്ക്കുന്ന പ്രധാനമന്ത്രി 10.50-ന് പുറത്തേയ്ക്കിറങ്ങും. പിന്നീട് ഗുരുവായൂര്‍ ശ്രീകൃഷ്ണാഹൈസ്‌ക്കൂളില്‍ വെച്ച് നടക്കുന്ന ബി ജെ പി യുടെ പൊതുയോഗത്തില്‍ അദ്ദേഹം അഭിസംബോധനചെയ്ത് സംസാരിയ്ക്കും. ഗുരുവായൂർ തിരുനാവായ റെയിൽ പദ്ധതി നടപ്പി ലാ ക്കണമെന്നാവശ്യപ്പെട്ട് ബി ജെ പി നിയോജക മണ്ഡലം കമ്മറ്റി പ്രധാനമന്ത്രിക്ക് നിവേദനം നൽകും . കേരളത്തിൽ നിന്നുള്ള മന്ത്രിയായ വി മുരളീധരന് പുറമെ വേറെയും മന്ത്രിമാർ ഗുരുവായൂരിൽ എത്തുമെന്നാണ് ബി ജെ പി നേതൃത്വം പ്രതീക്ഷിക്കുന്നത് .പൊതുയോഗത്തിൽ കേരളത്തിനായി നിരവധി പദ്ധതികൾ പ്രഖ്യാപിക്കുമെന്നാണ് ബി ജെ പി നേതൃത്വം കരുതുന്നത് .

ഗുരുവായൂരിൽ എത്തുന്ന പ്രധാന മന്ത്രിയ്ക്ക് നൽകുന്ന കനത്ത സുരക്ഷാ സംവിധനം വിലയിരുത്താനായി ഡി ജി പി ലോക്നാഥ് ബെഹ്‌റ വെള്ളിയാഴ്ച രാവിലെ ഗുരുവായൂരിൽ എത്തും . ഐ ജി സുരേഷ് രാജ് പുരോഹിതനാണ് സുരക്ഷാ ചുമതല

Leave a Reply

Your email address will not be published. Required fields are marked *

Sponsors