Header

എൻഎസ്എസിന്റെ പുതിയ ഗസ്റ്റ് ഹൗസ് ജി.സുകുമാരൻ നായർ ഉൽഘാടനം ചെയ്തു

ഗുരുവായൂർ: എൻഎസ്എസിന്റെ പുതിയ ഗസ്റ്റ് ഹൗസ് ഗുരുവായൂരിൽ പ്രവർത്തനം തുടങ്ങി. പടിഞ്ഞാറെ നടയിൽ അപ്പാസ് തിയറ്ററിന് സമീപത്താണ് എൻഎസ്എസ് പുതിയ ഗസ്റ്റ് ഹൗസ് ആരംഭിച്ചിട്ടുള്ളത്. ഗസ്റ്റ് ഹൗസിന്റെ പ്രവർത്തനോദ്ഘാടനം എൻഎസ്എസ് ജനറൽ സെക്രട്ടറി ജി.സുകുമാരൻ നായർ ഭദ്രദീപം തെളിയിച്ച് നിർവ്വഹിച്ചു. ബോർഡ് മെമ്പർ ഡോ. കെ.എസ്.പിള്ള, താലൂക്ക് യൂണിയൻ പ്രസിഡന്റ് പ്രൊഫ.എൻ.രാജശേഖരൻ നായർ, താലൂക്ക് യൂണിയൻ ഭാരവാഹികൾ എന്നിവർ സംബന്ധിച്ചു.