Post Header (woking) vadesheri

കേരള ഇലക്ട്രിക്കൽ ആൻഡ് അലൈഡ് എഞ്ചിനീയറിങ്ങ് കമ്പനി ലിമിറ്റഡിന്റെ ചെയർമാനായി പി.കെ രാജൻ മാസ്റ്ററെ നിയമിച്ചു .

Above Post Pazhidam (working)

തൃശൂർ : എൻ.സി.പി സംസ്ഥാന വൈസ് പ്രസിഡണ്ട് പി.കെ രാജൻ മാസ്റ്ററെ കേരള ഇലക്ട്രിക്കൽ ആൻഡ് അലൈഡ് എഞ്ചിനീയറിങ്ങ് കമ്പനി ലിമിറ്റഡിന്റെ ചെയർമാനായി സർക്കാർ നിയമിച്ചു. എൻ.സി.പിയുടെ സംസ്ഥാന വൈസ്പ്രസിഡണ്ടായി കഴിഞ്ഞ പത്തു വർഷത്തോളമായി രാജൻമാസ്റ്റർ പ്രവർത്തിക്കുന്നു.

Ambiswami restaurant

തൃശൂർ കേച്ചേരി പെരുമണ്ണ് സ്വദേശിയായ രാജൻ മാസ്റ്റർ പുറനാട്ടുകര ശ്രീരാമകൃഷ്ണ ഗുരുകുല വിദ്യാമന്ദിരത്തിലെ അദ്ധ്യാപകനായിരുന്നു. ശാസ്ത്രസാഹിത്യ പരിഷത്തിൻറെ തൃശൂർ ജില്ലാ പ്രസിഡണ്ടായും കേരള അബ്കാരി ക്ഷേമനിധി ബോർഡിന്റെ ചെയർമാനായും പ്രവർത്തിച്ചിട്ടുണ്ട്.